പകരം സംവിധാനമില്ല: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ കുത്തിയിരിപ്പ് പ്രതിഷേധം
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ദുബൈ-കൊച്ചി സ്പൈസ് ജെറ്റ് വിമാനത്തിന്റെ ടയർ പൊട്ടി. ദുബൈയിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ 4. 35 ന് ആണ് ഈ വിമാനം കാെച്ചിയിൽ എത്തിയത്.
വിമാനം ലാൻഡ് ചെയ്ത ശേഷം പാർക്കിംഗ് ബേയിൽ എത്തി പരിശോധച്ചപ്പോഴാണ് വിമാനത്തിന്റെ പിൻ ചക്രം പൊട്ടിയതായി കണ്ടെത്തിയത്. 157 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ടയർ മാറ്റേണ്ടത് കാരണം ഇവരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു.
ടയർ മാറ്റി തകരാർ പരിഹരിച്ച ശേഷം വിമാനം പുറപ്പെടുമെന്നാണ് പറഞ്ഞിരുന്നെങ്കിലും വിമാനം പുറപ്പെട്ടില്ല. മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കൊണ്ടുപോകാമെന്നായിരുന്നു കമ്പനി പറയുന്നത്. അതേസമയം, വിമാനം സുരക്ഷിതമായി ലാൻഡ് ചെയതതായും കമ്പനി അറിയിച്ചു.
തിങ്കളാഴ്ച രാത്രി ദുബൈയിൽ നിന്ന് കൊച്ചിയിൽ എത്തേണ്ടിയിരുന്ന വിമാനം ആയിരുന്നു ഇത്. എന്നാൽ സാങ്കേതിക തകാരാറ്‍ മൂലം ചൊവ്വാഴ്ച പുലർച്ചെയാണ് എത്തിയത്. വിമാനം വൈകിയത് യാത്രക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിരുന്നു. അതേസമയം, പിൻചക്രം പൊട്ടിയ സ്‌പൈസ് ജെറ്റ് വിമാനത്തിന് പകരം സംവിധാനമുണ്ടാക്കാത്തതിനെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. സാങ്കേതിക തകരാറിനെ തുടർന്ന് ഞായറാഴ്ചയും ഈ വിമാനം പുറപ്പെടാൻ വൈകിയിരുന്നു. അതിനാലാണ് തിങ്കളാഴ്ച രാത്രി ദുബായിൽ നിന്നും എത്തേണ്ടിയിരുന്ന വിമാനം വൈകി ചൊവ്വാഴ്ച പുലർച്ചെ എത്തിയത്.