പിസ്സ ലാൻഡ് ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു

0
771

✍️ മുഹമ്മദ് ഷാഫി തിരൂർ

അസീർ: സഊദി അറേബ്യയിലെ ബിസ്സിനസ്സ് സംരഭകരായ പിസ്സ ലാൻഡ് ഈദ് ഫാസ്റ്റ് സംഘടിപ്പിച്ചു. മഹായിലെ ബാരികിൽ നടന്ന ചടങ്ങിൽ കമ്പനി ഗ്രൂപ്പ് സി ഒ മുസ്തഫ വെളിമുക്ക് അദധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം ചെയർമാൻ സുബൈലി ബാരിക്ക് മുഹമ്മദ് അസ്‌ലം അസ്മരിക്ക നൽകി. ജനറൽ മാനേജർ സിറാജ് വഴനാട് കലാ കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.

ഈദ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഫുട്‌ബോൾ മത്സരത്തിൽ ഖമീസ് ടീമും ക്രിക്കറ്റ് മത്സരത്തിൽ അബഹയും വടം വലി മത്സരത്തിൽ ബാരിക് ടീമും ജേതാക്കളായി. അൻസാർ വെളിമുക്ക്, ഉബൈസ് ഷറഫു, പാലക്കൽ റിയാസ്, അൻവർ ചേലേമ്പ്ര, ഷഫീഖ്, അസീസ് വെളിമുക്ക്, മുനീർ വെള്ളമുണ്ട, അജ്‌മൽ കോറോം, റഷീദ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി മുസ്തഫ സ്വാഗതവും ഉനൈസ് നന്ദിയും പറഞ്ഞു.