ബഹിരാകാശത്തു വിജയകരമായി ഭക്ഷണം ഫ്രൈ ചെയ്ത് യൂറോപ്യൻ സ്പെയ്സ് ഏജൻസിയിലെ ഗവേഷകർ. മൈക്രോഗ്രാവിറ്റി സാഹചര്യങ്ങളിൽ, ഉരുളക്കിഴങ്ങ് ഭക്ഷ്യയോഗ്യമായ രീതിയിൽ പാകം ചെയ്യാൻ കഴിയുമോ എന്നായിരുന്നു പരീക്ഷണം. ഈ പരീക്ഷണം വിജയകരമായി പൂർത്തിയായിരിക്കുകയാണ്.
ഇത് സാധ്യമാണെന്നും ബഹിരാകാശത്ത് ഭക്ഷണം ഫ്രൈ ചെയ്യാൻ പറ്റുമെന്നും ഫുഡ് റിസർച്ച് ഇന്റർനാഷണൽ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രത്യേകമായി രൂപകൽപന ചെയ്ത വിമാനത്തിലാണ് പരീക്ഷണം നടത്തിയത്. ഇത് 20000 അടി ഉയരത്തിലേക്ക് പോയ ശേഷം അതിവേഗത്തിൽ താഴേക്ക് വന്നു ഇതിനിടയ്ക്ക് ലഭിച്ച ഏകദേശം 22 സെക്കന്റ് നേരത്തേക്ക് ഉണ്ടായ മൈക്രോഗ്രാവിറ്റിയിലാണ് ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്തെടുത്തത്. ഒരു ഹൈ റെസലൂഷൻ ക്യാമറ ഉപയോഗിച്ച് അവർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
ബൂയൻസി ഇല്ലെങ്കിൽപ്പോലും, ഈ പരാബോളിക് പറക്കൽ സമയത്ത് ഉരുളക്കിഴങ്ങിന്റെ ഉപരിതലത്തിൽ നിന്ന് നീരാവി കുമിളകൾ വേർപെടുകയും, ചൂടുള്ള എണ്ണയുമായി സമ്പർക്കം നിലനിർത്തുകയും ഫ്രൈ ആയി മാറുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ കണ്ടെത്തി. ഈ സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിച്ചെടുത്താൽ, ബഹിരാകാശയാത്രികർക്ക് അവരുടെ പതിവ് ഭക്ഷണത്തിന്റെ ഭാഗമായി വറുത്തെടുത്ത ഭക്ഷണം ലഭ്യമാകും. പാചക സാങ്കേതിക വിദ്യകൾ വിജയകരമാകുന്നതിലൂടെ ബഹിരാകാശ സഞ്ചാരികൾക്ക് വിശാലമായ ഭക്ഷണ ഓപ്ഷനുകളും ലഭിക്കും.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക