സഊദി പ്രവാസികൾക്ക് ആശ്വാസമായി പ്രൊഫഷൻ മാറ്റം; സുരക്ഷിത പ്രൊഫഷനുകൾ അറിയാം

0
11857

റിയാദ്: സഊദിയിൽ തൊഴിൽ പ്രൊഫഷൻ മാറ്റാൻ സാധിക്കാത്തതിലൂടെ പ്രയാസത്തിലായ പ്രവാസികൾക്ക് ആശ്വാസമായി പ്രൊഫഷൻ മാറ്റം നടക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതായാണ് വിവരം. അവസരം ഉപയോഗപ്പെടുത്തി മലയാളികളുൾപ്പെടെ നിരവധി പ്രാവിസകൾ സുരക്ഷിത പ്രൊഫഷനുകളിലേക്ക് ഇതിനോടകം മാറിയിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം, പ്രൊഫഷൻ മാറ്റം അനുവദിച്ചതായി ഔദ്യോഗിക അറിയിപ്പുകളൊന്നും അധികൃതരിൽ നിന്നും പുറത്ത് വന്നിട്ടില്ല. എങ്കിലും പലർക്കും ഇത് ഇപ്പോൾ ആശ്വാസമായ നിലയിൽ സുരക്ഷിത പ്രൊഫഷനിലേക്ക് മാറാൻ കഴിഞ്ഞിട്ടുണ്ട്

മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്

അടുത്ത കാലം വരെ കൂടുതൽ പ്രയാസങ്ങളൊന്നുമില്ലാതെ അനായാസേന ഒട്ടുമിക്ക എല്ലാവരും തെരഞ്ഞെടുത്ത അത്യാവശ്യം നല്ല ഒരു പ്രൊഫനായിരുന്നു മാർക്കറ്റിംഗ് സ്പെഷലിസ്റ്റ്. എന്നാൽ അടുത്തിടെയായി ഈ പ്രൊഫഷൻ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം മാറ്റിവെച്ചതിനാൽ വിദേശ തൊഴിലാളികൾക്ക് പലർക്കും പ്രത്യക്ഷത്തിൽ ഇഖാമ പുതുക്കാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നെങ്കിലും പിന്നീടത് അത്ര കർശനമാക്കിയിരുന്നില്ല എന്നത് പലർക്കും ആശ്വാസമായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞയാഴ്ച്ച മുതൽ ഈ പ്രൊഫഷനിലുള്ള പലർക്കും ജവാസാത്തിന്റെ സിസ്റ്റത്തിൽ നിന്നും تم تغير المهنة ( തമ്മ് തഖയ്യർ മുഹിന) നിങ്ങളുടെ പ്രൊഫഷൻ മാറ്റം പൂർത്തിയായി എന്നർത്ഥമുള്ള മെസേജുകൾ മോബൈലിലേക്ക് വന്ന് തുടങ്ങിയത് പലർക്കും അവ്യക്തകളും പരിഭ്രാന്തിയുമുളവാക്കി.

ഇപ്രകാരം പലരും സ്വന്തം പേരിലുള്ള അബ്ശിറും തവക്കൽനയും മറ്റും പരിശോധിച്ച് നോക്കിയെങ്കിലും പഴയ പ്രൊഫഷൻ തന്നെ മാറ്റമില്ല എന്നതിനാൽ അവ്യക്തത വർദ്ധിച്ചു. പക്ഷെ തൊഴിൽ മന്ത്രാലത്തിന്റെ ഖിവ എന്ന പോർട്ടലിൽ പരിശോധന നടത്തിയാൽ മാത്രമേ പ്രൊഫഷൻ മാറിയതായ വ്യക്തത വരുത്താൻ കഴിയൂ. http://auth.qiwa.sa/ar/sign-in എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് കയറിയാൽ عامل عادي (സാധാരണ തൊഴിലാളി) എന്ന പ്രൊഫഷനിലേക്ക് മാറിയതായി വ്യക്തത വരുത്താൻ കഴിയും. പ്രൊഫഷൻ മാറ്റത്തിന്നായി ആയിരം റിയാൽ ഫീസായി അടക്കേണ്ടുന്ന തുകയില്ലാതെ സൗജന്യമായാണ് ഈ മാറ്റം.

എന്നാൽ, ഇങ്ങനെ സൗജന്യമായി മാറാത്തവർക്ക് ഈ പ്രൊഫഷനിൽ നിന്നും അനുയോജ്യമായ മറ്റേതെങ്കിലും പ്രൊഫഷനിലേക്ക് മാറാനായിട്ടുള്ള സൗകര്യവും ഇപ്പോൾ നിലവിലുണ്ട്. അതിനായി ആയിരം റിയാൽ ഫീസടച്ച ശേഷം സ്വദേശിവൽക്കരണത്തിൽ പെടാത്ത പ്രൊഫഷൻ സെലക്ട് ചെയ്യുകയും വേണം. ഇതോടൊപ്പം തന്നെ, പ്രൊഫഷൻ മാറ്റാൻ സാധിക്കാതെ പ്രതിസന്ധിയിലായിരുന്ന അക്കൗണ്ടന്റ്, ടെക്‌നീഷ്യൻ, എഞ്ചിനീയർ തുങ്ങിയ പ്രൊഫഷനുകളിലുള്ള നിരവധി പേർ ഇതിനോടകം പ്രൊഫഷൻ മാറിയതായ വാർത്തകളും പുറത്ത് വരുന്നുണ്ട്. ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്ത് വരാത്തതിനാൽ തന്നെ ഈ ഇളവ് എത്ര കാലത്തേക്കാണെന്നതും വ്യക്തമല്ല.

നേരത്തെ പദവി ശരിയാക്കാൻ അനുവദിച്ചിരുന്ന ആനുകൂല്യം ഉപയോഗപ്പെടുത്തി നിരവധി പ്രവാസികൾ താഴ്ന്ന പ്രൊഫഷനുകളിൽ നിന്നും ഉയർന്ന പ്രൊഫഷനുകളിലേക്ക് മാറ്റിയിരുന്നു. കുടുംബത്തെ സന്ദർശക വിസയിൽ കൊണ്ടുവരുന്നതിനും, അയൽ ജിസിസി രാജ്യങ്ങൾ സന്ദർശിക്കുന്നതിനും സഹായകരമാകാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ പിന്നീട് ഇത് ഇവർക്ക് തന്നെ വിനയായി മാറുകയായിരുന്നു. ഉയർന്ന പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടതോെടെ പ്രൊഫഷൻ മാറ്റിയവരെല്ലാം പ്രതിസന്ധിയിലായി. കൂടാതെ പ്രൊഫഷൻ മാറ്റം തൊഴിൽ മന്ത്രാലയം നിറുത്തി വെക്കുകയും ചെയ്തു. ഇതോടെ സുരക്ഷിത പ്രൊഫഷനുകളിലേക്ക് മാറാനാകാതെ നിരവധി പ്രവാസികൾ പ്രതിസന്ധിയിലായി. ഇക്കാരണത്താൽ തന്നെ ഇഖാമ പുതുക്കാനാകാതെ പലരും ഫൈനൽ എക്‌സറ്റിൽ നാട്ടിലേക്ക് പോകുകയും ചെയ്തു.

ഈ രീതിയിൽ പ്രതിസന്ധിയിലായ പ്രവാസികൾക്ക് സുരക്ഷിത പ്രൊഫഷനുകളിലേക്ക് മാറാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോൾ കൈവന്നിട്ടുള്ളത്. എന്നാൽ പുതിയ പ്രൊഫഷൻ തെരഞ്ഞെടുക്കുമ്പോൾ സഊദികൾക്ക് മാത്രമായി നീക്കി വെച്ച പ്രൊഫഷനുകൾ തെരഞ്ഞെടുക്കരുതെന്നും നിശ്ചിത ശതമാനം മാത്രം സഊദികൾക്ക് നീക്കി വെച്ച പ്രൊഫഷനുകൾ പോലും ഒഴിവാക്കുകയാണ് ഉചിതമെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇത്തരം പ്രൊഫഷനുകൾ ഉടൻതന്നെ നൂറ് ശതമാനം പ്രഖ്യാപിക്കപ്പെടും എന്നതിനാലാണത്.

തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇത് വരെ നൂറോളം പ്രൊഫഷനുകളാണ് സഊദികൾക്ക് വേണ്ടി 100 ശതമാനം സംവരണം ഏർപ്പെടുത്തിയത്. ആ പ്രൊഫഷനുകളുടെ പട്ടിക താഴെ കാണാം👇

1-Cashier.

2-Complaint Clerk or Claims Clerk.

3-Booking Clerk.
4-Customs clearance clerk.

5-Director of personnel relations.

6-Director of Labor Affairs.

7-Reservation Agent.

8-Tourist Program Designer.

9-Duty Clerk or Attendance Control Clerk.

10-Employment Clerk.

11-Executive HR Manager.

12-Female Sales Specialist for Ladies Shop.

13-Head of Personnel Department.

14-HR Manager.

15-Senior HR Coordinator.

16-Payroll Officer.

17-HR Director.

18-Compensation and Benefits Officer.

19-Training Manager.

20-Key Specialist.

21-Labor Affairs Manager.

22-Receptionist (general).

23-Receptionist (hospitals).

24-Receptionist (hotel).

25-Recruitment Clerk or Employment Clerk.

26-Representative or Broker.

27-Security Guard.

28-Treasurer.

29-Staff Affairs Clerk or Personal Affairs Clerk.

30-Staff Relations Manager.

31-Staff Relations Specialist.

32-Individual Affairs Clerk.

33-Timekeeper.

34-Typist.

35-Shops selling watches.

36-Shops selling Eye-Glasses and Frames.

37-Medical appliances and equipment shops.

38-Electrical appliances and electronic shops.

39-Car Spare Parts Shops.

40-Building and construction material shops.

41-Shops selling Carpets.

42-Automobile and motorbike showrooms.

43-Home and office furniture shops.

44-Readymade garments, Children’s and men’s wear.

45-Household utensils shops.

46-Confectionery shops and patisseries.

47-Light-vehicle driver

48-Order Taker.

49-Safety and security officer.

50-Safety and security supervisor.

51-Food service employee.

52-Telephone operator.

53-Supervisor of telephone operators.

54-Data-entry clerk.

55-Administrative clerk.

56-Secretary.

57-General services supervisor.

58-Room service supervisor.

59-Maintenance supervisor.

60-Sales and marketing supervisor.

61-Tourism programs supervisor.

62-Front office supervisor.

63-Director of security and safety.

64-Acting director.

65-Maintenance manager.

66-Room service manager.

67-Customer service manager.

68-Administrative manager.

69-Sales and marketing representative.

70-Director of tourism programs.

71-Director of the front office.

72-Director of staff relations.

73-Health and Safety professionals.

74-Customer Care Service Officer at Call Centers.

75-Translator.

76-Stock Keeper. –

77-Real Estate Broker.

78-Real Estate Sale and Rental Broker.

79-Land and Real Estate Registry Clerk.

80-Real Estate Marketer.

81-Property Manager.

82-Certified Sustainable Engineer.

83-Certified Resident Engineer.

84-Quality Inspector Engineer.

85-Building Inspector.

86-Real Estate Arbitrator.

87-Government Relations Officer.

88-General manager.

89-Customs Categorizer.

90-Customs clearance broker.

91- Copilot

92- Air controller – 315301.

93- Dispatcher – 315402.

94- Meteorologist – 315401.

95- Tourist Information Clerk – 221024 .

96- Call Center Clerk – 422201.

97- Customer Service Center Inquiries Clerk .

98- Query Clerk.

99- Customer Data Clerk.

100- ATV splitter operator.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക