മദീന സന്ദർശനത്തിന് പുറപ്പെട്ട പത്തംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കുട്ടിയുൾപ്പെടെ രണ്ട് പേർ മരിച്ചു, 8 പേർക്ക് പരിക്ക്

0
2766

മദീന: മദീന സന്ദർശനത്തിന് പുറപ്പെട്ട പത്തംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് ഇന്ത്യക്കാർ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. തമിഴ്നാട് മധുര സ്വദേശി ഇസാല്‍ ബീഗം, രണ്ടു വയസ്സുകാരന്‍ ജസീല്‍ മുസ്തഫ എന്നിവരാണ് മരിച്ചത്. ഒരാൾ ഗുരതരാവസ്ഥയിലാണ്. പരിക്കേറ്റവരെല്ലാം ചികിത്സയിൽ തുടരുകയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇക്കഴിഞ്ഞ റമദാനിൽ സന്ദർശന വിസയിലെത്തിയതായിരുന്നു മരിച്ചവർ. ഇന്നലെ (വ്യാഴാഴ്ച) രാത്രിയാണ് ഇവർ കിഴക്കൻ സഊദിയിലെ അൽ ഹസ്സയിൽ നിന്ന് മദീനയിലേക്ക് യാത്ര ആരംഭിച്ചത്. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോൾ ഖുറൈസിന് അടുത്ത് വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ഹൈസ് വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം വിട്ട വാഹനം പലതവണ മറിഞ്ഞത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.

ഇസാല്‍ ബീഗം സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ജസീല്‍ മുസ്തഫ ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയാണ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ സഊദിയില്‍ തന്നെ മറവ് ചെയ്യുമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക