വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ കുടങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റി. തായ്‌ലന്‍ഡിലാണ് സംഭവം. ബാങ്കോക്കിലെ ഡോണ്‍ മുവാങ് വിമാനത്താവളത്തിലെ എസ്‌കലേറ്ററിലാണ് സ്ത്രീയുടെ കാല്‍ കുടുങ്ങിയത്. എസ്‌കലേറ്ററിന്റെ അവസാന ഭാഗത്താണ് സ്ത്രീയുടെ കാല്‍ അകപ്പെട്ടത്. തെക്കൻ നഖോൺ സി തമ്മാരത്ത് പ്രവിശ്യയിലേക്ക് വിമാനം കയറുന്നതിനായി രാവിലെ വിമാനത്താവളത്തിലെത്തിയതായിരുന്നു തായ് സ്വദേശിനിയായ 58 കാരി. ടെർമിനൽ 2 ലെ നടപ്പാതയിലാണ് സ്ത്രീയുടെ കാല്‍ കുടുങ്ങിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉടന്‍ തന്നെ വിമാനത്താവള അധികൃതര്‍ സഹായത്തിനെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സ്ത്രീയെ രക്ഷിച്ചത്. ഇവരുടെ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. കാലിന് ഗുരുതര പരുക്കേറ്റതിനാല്‍ മുറിച്ച് മാറ്റണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
അപകടത്തെ തുടര്‍ന്ന് എസ്‌കലേറ്ററിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചു. സംഭവത്തെ കുറിച്ച് എന്‍ജിനീയറിംഗ് ടീം അന്വേഷണം നടത്തുമെന്നും യാത്രക്കാരിയുടെ ചികിത്സച്ചെലവ് പൂര്‍ണമായും വഹിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടപ്പാതയുടെ അറ്റത്തുള്ള ബെൽറ്റിനടിയിൽ കുടുങ്ങിയ സ്ത്രീയുടെ കാലിന്‍റെ ചിത്രവും കാണാം. ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചിയാണ് നടപ്പാത നിർമ്മിച്ചത്, 1996 ൽ സ്ഥാപിച്ചതാണ്, 2025-ൽ പുതിയ മോഡലിലേക്ക് മാറ്റാൻ ബജറ്റ് ആവശ്യപ്പെടാൻ പദ്ധതിയുണ്ടെന്ന് എയർപോർട്ട് ഡയറക്ടർ പറഞ്ഞു.
2019 ൽ, ടെർമിനൽ 1 ലെ വിമാനത്താവളത്തിന്‍റെ ചലിക്കുന്ന നടപ്പാതയിൽ കുടുങ്ങി ഒരു യാത്രക്കാരന്‍റെ ഷൂ കേടായിട്ടുണ്ട്. തകരാർ സംഭവിച്ച നടപ്പാത ഒരു മണിക്കൂറിനുള്ളിൽ അറ്റകുറ്റപ്പണികൾ നടത്തി തുറന്നതായി വിമാനത്താവളം പിന്നീട് പ്രസ്താവന ഇറക്കി.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക