ഖത്തറില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രയില്‍ നാലംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ 2 മലയാളി യുവാക്കൾ മരിച്ച ആഘാതത്തില്‍ നിന്ന് പ്രവാസി സമൂഹം മോചിതരാകും മുന്‍പേയാണ് 5 പേരുടെ മരണം
ദോഹ: ഖത്തറിലെ അല്‍ഖോറിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. മൂന്ന് പേര്‍ മലയാളികളാണ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30) ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് എന്നിവരാണ് മരിച്ച മലയാളികള്‍. ഖത്തറിലെ അല്‍ഖോറില്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇവരുടെ സുഹൃത്തുക്കളും തമിഴ്‌നാട് സ്വദേശികളുമായ നാഗ ലക്ഷ്മി ചന്ദ്ര ശേഖരന്‍, പ്രവീണ്‍ കുമാര്‍ ശങ്കര്‍ എന്നിവരും മരിച്ചു. മൃതദേഹം അല്‍ ഖോര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റോഷിന്‍ ജോണ്‍- ആന്‍സി ദമ്പതികളുടെ ഏക മകന്‍ ഏദന്‍ ഗുരുതര പരുക്കളോടെ സിദ്ര ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലാണ്.
മരിച്ച 5 പേരുടെയും മൃതദേഹങ്ങള്‍ അല്‍ഖോര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി അല്‍ഖോറിലെ ഫ്‌ളൈ ഓവറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് വാഹനം പാലത്തില്‍ നിന്ന് താഴെ വീഴുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കുട്ടി ഒഴികെയുള്ള 5 പേരും തല്‍ക്ഷണം മരിച്ചു.
ചൊവ്വാഴ്ച ഖത്തറില്‍ നിന്ന് സൗദിയിലേക്കുള്ള യാത്രയില്‍ നാലംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മലപ്പുറം മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണ്ണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരുടെ മരണം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മലയാളി സമൂഹം മോചിതരാകും മുന്‍പേയാണ് 5 പേരുടെ മരണം.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക