പെരുന്നാൾ ആഘോഷ യാത്രക്കിടെ വാഹനാപകടം; സന്ദർശക വിസയിലെത്തിയ തൃശൂർ സ്വദേശി മരിച്ചു

0
1703

സുഹൃത്തുക്കളുടെ വാഹനം അബദ്ധത്തിൽ വന്നിടിച്ചാണു മരണം

ദുബൈ: പെരുന്നാൾ ആഘോഷത്തിനുള്ള യാത്രയ്ക്കിടെയുണ്ടായ ദുബൈയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് സബീഹ് (25) ആണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ദുബായ്-അൽഐൻ റോഡിലെ റുവയ്യയിലാണ് അപകടം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സുഹൃത്തുക്കളുടെ വാഹനം അബദ്ധത്തിൽ വന്നിടിച്ചാണു മരണം. പെരുന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് സബീഹും സുഹൃത്തുക്കളും 2 വാഹനങ്ങളിലായി മരുഭൂമിയിലേക്ക് യാത്ര പോകുന്നതിനിടെയായിരുന്നു അപകടം. യാത്രയ്ക്കിടെ മറ്റൊരു വാഹനം മണലിൽ പെട്ടുകിടക്കുന്നതു കണ്ട് അവരെ സഹായിക്കാനായി പുറത്തിറങ്ങിയതാണു സബീഹും സുഹൃത്തുക്കളും.

രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സബീഹിന്റെ കൂട്ടുകാർ സഞ്ചരിച്ച രണ്ടാമത്തെ വാഹനം അബദ്ധത്തിൽ ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്നയാൾക്കും പരുക്കുണ്ട്. ഏതാനും ദിവസം മുൻപാണ് മുഹമ്മദ് സബീഹ് യുഎഇയിൽ സന്ദർശക വിസയിലെത്തിയത്. ജൂലൈ എട്ടിന് ജോലിക്ക് കയറാനുള്ള തയാറെടുപ്പിലായിരുന്നു.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക