റിയാദ്: തലസ്ഥാന നഗരിയായ റിയാദിൽ പാലത്തില്‍ നിന്ന് വീണ കാര്‍ പതിച്ചത് മറ്റൊരു കാറില്‍. തലസ്ഥാന നഗരിയിലെ കിംഗ് ഫഹദ് റോഡില്‍ മേല്‍പാലത്തില്‍ നിന്നാണ് കാർ താഴേക്ക് പതിച്ചത്. സംഭവത്തിൽ ഏതാനും പേര്‍ക്ക് പരിക്കേറ്റു. അമിത വേഗം മൂലം നിയന്ത്രണം വിട്ട കാര്‍ കൈവരികള്‍ തകര്‍ത്ത് പാലത്തിനു താഴേക്ക് പതിക്കുകയായിരുന്നു. ഇതേസമയം താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിനു മുകളിലേക്ക് പാലത്തിനു മുകളിൽ നിന്നുള്ള കാർ മറിയുകയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപകടത്തില്‍ ഇരു കാറുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് കിംഗ് ഫഹദ് മേല്‍പാലത്തിനു താഴെയുള്ള റോഡില്‍ ഗതാഗതം ഏതാനും സമയം തടസ്സപ്പെട്ടു.
ഉടനടി സ്ഥലത്തെത്തിയ റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തിൽ പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് നീക്കി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. അപകടത്തില്‍ പെട്ട ഇരു കാറുകളും കീഴ്‌മേല്‍ മറിഞ്ഞുകിടക്കുന്നതിന്റെയും റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാലത്തിനു മുകളിൽ നിന്ന് കാർ താഴെയുള്ള റോഡിലെ മറ്റൊരു കാറിനു മുകളിൽ വീണുണ്ടായ അപകട വീഡിയോ കാണാം👇.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക