അജ്മാൻ: പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യൻ കോടതികളിൽ അതിവേഗ നിയമസഹായം നൽകാൻ ശൈഖ് സുൽത്താൻ ലീഗൽ കൺസൽട്ടൻസിയും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ സി. ഉണ്ണികൃഷ്ണനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ആവശ്യമായ രേഖകൾസഹിതം ശൈഖ് സുൽത്താൻ ലീഗൽ കൺസൽട്ടൻസിയിലെ അഭിഭാഷകനെ സമീപിക്കുന്ന പ്രവാസി ഇന്ത്യക്കാർക്കാണ് സഹായം ലഭിക്കുക. കോടതികാര്യങ്ങളിൽ സ്വന്തം രാജ്യത്തേക്ക് പോകേണ്ടിവരുന്ന ചെലവുകൾ കുറച്ച് 24 മണിക്കൂറിനകം നിയമനടപടികൾ സജീവമാക്കാനുമാവും. യു.എ.ഇ.യിലും ഇന്ത്യയിലുമായി സമഗ്രമായ നിയമസേവനങ്ങൾ നൽകാൻ ചേർന്നുപ്രവർത്തിക്കും.
യു.എ.ഇ. യിലെ ഇന്ത്യക്കാർക്ക് മാതൃരാജ്യത്തെത്തി നേടുന്നതിനെക്കാൾ കോടതികാര്യങ്ങളിൽ അതിവേഗ നീതി നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് അഡ്വ. സി. ഉണ്ണികൃഷ്ണൻ പറഞ്ഞു.