റിയാദ്: വിമാനത്തിൽ വെച്ച് പാസ്സ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് സഊദിയിൽ ഇറങ്ങാൻ കഴിയാതെ യുവാവ് എയർപോർട്ടിൽ കുടുങ്ങികിടക്കുന്നു. ഇന്ന് കരിപ്പൂരിൽ നിന്നെത്തിയ മുഹമ്മദ് ചാലിൽ എന്ന യുവാവാണ് റിയാദ് എയർപോർട്ടിൽ കുടുങ്ങി കിടക്കുന്നത്. ഇന്ന് രാവിലെ കരിപ്പൂരിൽ നിന്നുള്ള ഫ്ലൈ നാസ് വിമാനത്തിലാണ് യുവാവ് റിയാദിൽ എത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ന് രാവിലെ 11:45 നുള്ള ഫ്ലൈ നാസ് വിമാനത്തിലാണ് കോഴിക്കോട് നിന്ന് മുഹമ്മദ് ചാലിൽ റിയാദിൽ എത്തിയത്. വിമാനത്തിലെ A27 എന്ന സീറ്റിലായിരുന്നു മുഹമ്മദ് യാത്ര ചെയ്തിരുന്നത്. വിമാനത്തിൽ വെച്ചാണ് പാസ്സ്പോർട്ട് നഷ്ടപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. പാസ്സ്പോർട്ട് കൈവശം ഇല്ലാത്തതിനെ തുടർന്ന് ഇദ്ദേഹത്തിന് എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല.
ഇദ്ദേഹം ഇപ്പോഴും റിയാദ് എയർപോർട്ട് എമിഗ്രേഷനിൽ തന്നെയാണുള്ളത്. പാസ്പോർട്ട് ബാഗിൽ വെച്ചതായി ഓർക്കുന്നു എന്നാണ് ഇദ്ദേഹം എന്നാണറിയിച്ചത്. ഈ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ തങ്ങളുടെ ബാഗുകൾ പരിശോധിച്ച് പാസ്സ്പോർട്ട് ലഭിച്ചാൽ താഴെ കാണുന്ന നമ്പറിൽബന്ധപ്പെടണമെന്ന് സാമൂഹ്യപ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ: സിദ്ദീഖ് തുവ്വൂർ 0508517210,
യൂസുഫ് പെരിന്തൽമണ്ണ: 0531536593
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക