കുളിമുറിയിലെ വെള്ളത്തിൽ നിന്ന് ഷോക്കേറ്റു മലയാളി യുവതി മരിച്ചു

0
3810

എഞ്ചിനീയർ ആയി ജോലി ചെയ്തു വരികയായിരുന്നു യുവതി

ഷാർജ/കൊല്ലം: കുളിമുറിയിലെ വെള്ളത്തിൽ നിന്ന് ഷോക്കേറ്റു മലയാളി യുവതി മരിച്ചു. ഷാർജയിൽ എൻജിനീയറായ പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) എന്ന യുവതിയാണ് വീട്ടിലെ കുളിമുറിയിൽ ഷോക്കേറ്റു മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിശാഖും എൻജിനീയറാണ്. തൃശൂർ അയ്യന്തോൾ സ്വദേശിയാണു നീതു. 5 വയസ്സുകാരൻ നിവിഷ് കൃഷ്ണ മകനാണ്. ഇവർ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഇലക്ട്രിക് ജോലികൾ നടന്നുവരികയായിരുന്നു. കുളിമുറിയിലെ വെള്ളത്തിൽ നിന്നു ഷോക്കേറ്റെന്നാണ് നാട്ടിൽ ലഭിച്ച വിവരം.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാളെ രാവിലെ കൊല്ലത്തെ വസതിയിൽ എത്തിക്കും. തുടർന്നു സംസ്കാരം മുളങ്കാടകം പൊതുശ്മശാനത്തിൽ.

———      ———–    ———-    ———-    ———-

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക