ഹൈദരാബാദ്: സഊദിയില്‍ പ്രവേശന വിലക്ക് ഉള്ളതിനെ തുടർന്ന് ഹജ്ജിനെത്തിയ ദമ്പതികളെ ജിദ്ദയിൽ നിന്ന് തിരിച്ചയച്ചു. തെലങ്കാന ഹജ്ജ് കമ്മിറ്റി മുഖേന ജിദ്ദയിൽ ഇറങ്ങിയ സ്ത്രീയേയും ഭര്‍ത്താവിനെയും ജിദ്ദ എമിഗ്രേഷനിൽ നിന്നാണ് മടക്കി അയച്ചത്. സ്ത്രീക്ക് നേരത്തെ സഊദി ഏർപ്പെടുത്തിയ വിലക്ക് ഉള്ളതിനാൽ പ്രവേശനം തടയുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹജ് കമ്മിറ്റിയുടെ കീഴിൽ എത്തിയ മഹ്ബൂബ് നഗര്‍ ജില്ലക്കാരായ മുഹമ്മദ് അബ്ദുൽ ഖാദർ ഭാര്യ ഫരീദ ബീഗം എന്നിവരാണ് ഒടുവിൽ നാട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്നത്. ഫരീദാ ബീഗത്തിനു പ്രവേശന വിലക്കുണ്ടെന്നും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പാസ്‌പോര്‍ട്ടാണെന്നും ജിദ്ദ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഫരീദാ ബീഗം മുമ്പ് സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്നതായും താമസത്തിനിടെ ഉണ്ടായ സംഭവത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചതായും പറയുന്നു. ഇതാണ് പാസ്‌പോര്‍ട്ട് കരിമ്പട്ടികയില്‍ പെടാന്‍ കാരണമെന്നാണ് റിപ്പോർട്ട്.
ഇതേത്തുടര്‍ന്ന് ഒറ്റ കവര്‍ നമ്പറില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് മുഹമ്മദ് അബ്ദുള്ൽ ഖാദറിനും പ്രവേശനം വിലക്കുകയായിരുന്നു. തുടർന്ന് സഊദി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം, ഇവരെ സഊദിയിൽ എത്തിച്ച വിസ്താര എയര്‍ലൈന്‍സ് തന്നെ ഇവരെ മുംബൈയിലേക്കുള്ള മടക്ക വിമാനത്തില്‍ തിരികെ എത്തിച്ചു. സംഭവത്തെക്കുറിച്ച് തെലങ്കാന ഹജ് കമ്മിറ്റിയെ എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക