മണ്ണുമാന്തി യന്ത്രം തകർന്ന് വീണ് ഒരാള്‍ മരിച്ചു

0
1137

മസ്‍കത്ത്: ജോലി സ്ഥലത്ത് മണ്ണുമാന്തി യന്ത്രം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖ് വിലായത്തിലായിരുന്നു അപകടമെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി (സി.ഡി.എ.എ) പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

അപകട വിവരം ലഭ്യമായ ഉടന്‍ തന്നെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് വകുപ്പില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.