മറ്റു ഗൾഫ് രാജ്യങ്ങളുമായും ചർച്ചയിൽ
ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ ഫിലിപ്പീനികള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ത്യക്കാരേയും പാക്കിസ്ഥാനികളേയും പോലെ തന്നെ ഗള്‍ഫ് മേഖലയിലെ പ്രധാന പ്രവാസി സമൂഹമായ ഫിലിപ്പീനികള്‍ക്ക് ഇവിടങ്ങളിൽ കൂടുതൽ അവസരങ്ങൾ നൽകാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചില തർക്കങ്ങള്‍ മൂലം ഫിലിപ്പീനികളുടെ വിസ നിഷേധിക്കുന്നത് ഉള്‍പ്പടേയുള്ള നടപടികളിലേക്ക് കുവൈത്ത് കടന്നിരുന്നു. എന്നാല്‍ കുവൈത്ത് ഒഴികേയുള്ള ഗൾഫ് രാജ്യങ്ങൾ മറ്റൊരു തലത്തിലാണ് ആലോചിക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദി അറേബ്യ വരും വർഷങ്ങളില്‍ പത്ത് ലക്ഷത്തോളം ഫിലിപ്പീനി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്നാണ് ഫിലിപ്പീന്‍സ് സർക്കാർ തന്നെ അറിയിക്കുന്നത്. ഇതിന് പുറമെയാണ് യുഎഇ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളും വലിയ തോതില്‍ ഫിലിപ്പീനികളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ ഈ നീക്കം മലയാളികള്‍ ഉള്‍പ്പടേയുള്ള മറ്റ് പ്രവാസി സമൂഹങ്ങള്‍ക്ക് തിരിച്ചടിയായെക്കുമെന്നാണ് കരുതുന്നത്.
വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, നിർമ്മാണം തുടങ്ങിയ മേഖലകളിലാണ് ഫിലിപ്പീനികള്‍ക്ക് പ്രധാന്യം നല്‍കുന്നത്. ‘ ഹെൽത്ത് കെയർ അടക്കമുള്ള മേഖലയില്‍ കൂടുതല്‍ ഫിലിപ്പീന്‍ തൊഴിലാളികളെ നിയമിക്കാൻ താൽപ്പര്യമുള്ള നിരവധി ഗള്‍ഫ് രാജ്യങ്ങളുമായി സഹകരണ മെമ്മോറാണ്ടം ഒപ്പുവെക്കുന്ന പ്രക്രിയയിലാണെന്ന് രാജ്യം’, ഫിലിപ്പീന്‍ പ്രവാസി വകുപ്പ് പ്രസ്താവനയിലൂടെ അറിയിക്കുന്നു.
സഊദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾ വലിയ തോതില്‍ ഫിലിപ്പിനോ തൊഴിലാളികളെ കൂടുതലായി നിയമിക്കാനുള്ള നടപടികള്‍ നടന്ന് വരുന്നതായി പ്രവാസിവകുപ്പ് അണ്ടർസെക്രട്ടറി ഫോർ പോളിസി ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷൻ പി വൈ കൗനൻ പറഞ്ഞതായി അറേബ്യന്‍ ബിസിനസ് റിപ്പോർട്ട് ചെയ്യുന്നു.
ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചർച്ചകളില്‍ ഏതൊക്കെ വ്യവസായങ്ങളലിയാരിക്കും ഫിലിപ്പീനികള്‍ക്ക് സഊദി അറേബ്യയിൽ പുതുതായി തുറക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, റിസോർട്ടുകൾ തുടങ്ങിയ ടൂറിസം മേഖലയിലാണ് തൊഴിൽ നൽകുകയെന്നാണ് അറിയിച്ചതെന്നും പി വൈ കൗനൻ വ്യക്തമാക്കുന്നു.
ഇതിന് പുറമെ നിർമ്മാണ മേഖലയിലും വലിയ തോതില്‍ നിയമനം നടക്കും. കുടിയേറ്റത്തിന് വേണ്ട എല്ലാ സഹായങ്ങളും പ്രവാസി വകുപ്പ് ഏർപ്പെടുത്തും. ആളുകള്‍ക്ക് ആവശ്യമായ തൊഴില്‍ വൈദഗ്ധ്യം ഉണ്ടെന്ന് ഉറപ്പാക്കാന്‍ പ്രവാസി വകുപ്പ് തന്നെ നേരിട്ടുള്ള പരിശോധന നടത്തും. സഊദി അറേബ്യയും ഇത് സംബന്ധിച്ച പരിശോധന അടുത്തിടെ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഊദി അറേബ്യയിലെ പ്രവാസിമന്ത്രാലയമായ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം തൊഴിലാളികളുടെ കുടിയേറ്റത്തിന് പൂർണ പിന്തുണ നൽകിയിട്ടുണ്ട്. സമാനമായ രീതിയില്‍ ഫിലിപ്പീന്‍ പ്രവാസി വകുപ്പ് യുഎയിലെ വകുപ്പുമായും ചർച്ചകള്‍ നടത്തി വരികയാണ്. യുഎഇയിലേക്കും വലിയ തോതില്‍ ഫിലിപ്പിനികളുടെ റിക്രൂട്ട്മെന്റ് ഉണ്ടാവുമെന്നും കൗനൻ വ്യക്തമാക്കി. കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ തേടുകയാണെന്ന് യുഎഇ നേരത്തെ പറഞ്ഞിട്ടുണ്ട്. അവരുടെ ആവശ്യം നിറവേറ്റാന്‍ നമുക്ക് സാധിക്കും. സ്വകാര്യ ഏജന്‍സികളുമായും ആവശ്യമെങ്കില്‍ ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തും. യുഎഇക്കും സഊദി അറേബ്യക്കും പുറമെ ഖത്തർ, ഒമാന്‍ എന്നിവരുമായി ഫിലിപ്പീന്‍സ് ചർച്ച നടത്തി വരികയാണ്.
——— ———– ———- ———- ———- ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക