ജമ്മു കശ്മീരിൽ ഭൂചലനം; ഡൽഹിയിലടക്കം ഉത്തരേന്ത്യയിലും പ്രകമ്പനം

0
1157

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഭൂചലനം. കിഴക്കൻ ജമ്മു കശ്മീരിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുശേഷം ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡിഗഡ് ഉൾപ്പെടെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനമുണ്ടായി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജമ്മു കശ്മിരീലെ ദോഡ ജില്ലയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമുണ്ടായ ഭൂചലനം ഏതാനും സെക്കൻഡുകൾ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ശ്രീനഗറിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ പരിഭ്രാന്തരായി ക്ലാസ് മുറികളില്‍നിന്ന് ഇറങ്ങിയോടിയെന്ന് നാട്ടുകാർ മാധ്യമങ്ങളോടു പറഞ്ഞു. കടകളില്‍നിന്നവരും പരിഭ്രാന്തരായി.

ഭൂചലനത്തിന്റെ ആഘാതത്തിൽ വീട്ടുപകരണങ്ങൾ ഉൾപ്പെടെ ഇളകുന്നതിന്റെ വിഡിയോകൾ നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കവുച്ചു. കഴിഞ്ഞ മാസവും ഡൽഹിയിൽ ഭൂചലനമുണ്ടായിരുന്നു. ഭൂചലനത്തിന് 37.28 മൈൽ വ്യാപ്തിയുള്ളതായും പഞ്ചാബിലെ പത്താനകോട്ട് ആണ് പ്രഭവകേന്ദ്രമെന്നും യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ഭൂചലനം ഏതാനും മിനിറ്റുകള്‍ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക