നിങ്ങളൊരു സ്റ്റുഡന്റ് വിസക്കാരനാണോ? ഏത് വിദേശ രാജ്യത്താണെങ്കിലും നിരവധി ജോലികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. വേനലവധിയാണ് പല വിദേശരാജ്യങ്ങളിലും. കൗമാരക്കാരാണൈങ്കില്‍ നിരവധി തൊഴില്‍ അവസരങ്ങളാണ് നിങ്ങളുടെ മുന്നിലേക്ക് വരുന്നത്.
ഒരു കൗമാരക്കാരന് ചിന്തിക്കാവുന്നതിലും അപ്പുറമുള്ള വേതനമാണ് ഇതിലൂടെ ലഭിക്കുക. ദിവസ വേതനാടിസ്ഥാനത്തില്‍ നിരവധി ജോലികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. നിരവധി സ്ഥാപനങ്ങളാണ് കൗമാരക്കാരെ കൂടുതലായി ജോലിയില്‍ ഉള്‍പ്പെടുത്താന്‍ കാത്തിരിക്കുന്നത്. പല മേഖലകളിലായിട്ടാണ് ഈ തൊഴില്‍ ഉള്ളത്.
യുഎസ്സില്‍ സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്ക് വലിയ അവസരങ്ങളാണ് ഈ വേനലവധിക്ക് ലഭിക്കാന്‍ പോകുന്നത്. ധാരാളം ഒഴിവുകളാണ് ഉള്ളത്. ഇവയെല്ലാം കൗമാരക്കാരെ ഉപയോഗിച്ച് നിറയ്ക്കാനാണ് ശ്രമം. അത് മാത്രമല്ല നല്ല രീതിയില്‍ തന്നെ വേതനവും തൊഴില്‍ ദാതാക്കള്‍ തയ്യാറാണ്.
യുഎസ്സിലെ പ്രമുഖ പേറോള്‍ കമ്പനിയായ ഗസ്റ്റോ ഓരോ അഞ്ച് പേരിലും ഓരോ കൗമാരക്കാരെങ്കിലും ജോലിക്കായി ഉണ്ടാവുമെന്നാണ് പ്രവചിക്കുന്നത്. ഇവരില്‍ ഭൂരിഭാഗത്തിനും സാധാരണ നിലയില്‍ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തുക തന്നെ വേതനമായി ലഭിക്കും.
ഏതൊക്കെ മേഖലയില്‍ ഒഴിവുകള്‍
ലൈഫ് ഗാര്‍ഡുകള്‍, ക്യാമ്പ് കൗണ്‍സിലര്‍മാര്‍, വെയ്റ്റര്‍മാരുകള്‍, റീട്ടെയില്‍ മേഖലയില്‍ എന്നിവയിലാണ് അവസരങ്ങളുള്ളത്. ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം വേതനം അധികമായി ലഭിക്കുക.
14.89 ഡോളര്‍ നിങ്ങള്‍ക്ക് ഒരു മണിക്കൂറില്‍ സമ്പാദിക്കാനാവും. 1237 രൂപയുണ്ടാവും ഇത്. ആറ് മണിക്കൂര്‍ ജോലിയുണ്ടെങ്കില്‍ മികച്ചൊരു തുക നിത്യേന നിങ്ങളുടെ പോക്കറ്റിലെത്തും. ഇതില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്താണ് വേണ്ടത്.
തൊഴിലാളികളുടെ കുറവ്
അമേരിക്കന്‍ തൊഴില്‍ വിപണിയില്‍ ജോലിക്കാരുടെ വലിയ കുറവുണ്ട്. അതാണ് ശമ്പളം പല മടങ്ങായി ഉയരാന്‍ കാരണം. കാരണം കൗമൗരക്കാര്‍ക്കിടയിലാണ് ജോലിക്ക് പോകാനുള്ള ത്വര ധാരാളമുള്ളത്. വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് വലിയ അവസരമായി മാറുക.
കാരണം വലിയ മത്സരം ഇവിടെയില്ല. അതുകൊണ്ട് ഈ കൗമാരക്കാര്‍ പറയുന്നതാണ് കമ്പനി ഉടമകള്‍ക്ക് സ്വീകാര്യം. അതോടൊപ്പം പല പ്രായമേറിയ ജീവനക്കാരെയും ഇത്തരം ജോലികളില്‍ നിന്ന് കൊവിഡ് തുടച്ചുമാറ്റിയിരിക്കുകയാണ്. അതാണ് വലിയൊരു ക്ഷാമം നേരിടാന്‍ കാരണം.
ഏപ്രിലില്‍ വന്‍ കുതിപ്പ്
ഏപ്രില്‍ മാസത്തില്‍ പത്ത് മില്യണ്‍ തൊഴില്‍ അവസരങ്ങളാണ് ഉണ്ടായിരുന്നത്. ഭൂരിഭാഗവും കൗമാരക്കാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ഹോസ്പിറ്റാലിറ്റി, ലെയ്ഷര്‍ പോലുള്ള പ്രധാന തൊഴില്‍ മേഖലയിലും അവസരങ്ങള്‍ ഉണ്ടായിരുന്നു.
ഇത്തവണ തൊഴിലാളികളുടെ കുറവുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനമാണ് കുറഞ്ഞത്. അതേസമയം കൗമാരക്കാരില്‍ ഒരുപാട് പേര്‍ക്ക് ഇപ്പോഴേ ജോലിയുണ്ടെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. യുഎസ്സില്‍ 5.48 മില്യണ്‍ കൗമാരക്കാരാണ് ഇപ്പോഴേ ജോലിയെടുക്കുന്നത്. 16 മുതല്‍ 19 വയസ്സിന് ഇടയിലുള്ളവരാണ് ഇതില്‍ അധികവും.
നിയന്ത്രണങ്ങളില്ലാതെ ജോലിയെടുക്കാം
ചില സംസ്ഥാനങ്ങളില്‍ കൗമാരക്കാരെയും, വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കാനായി നിയമങ്ങളിലും ഇളവ് കൊണ്ടുവന്നിരിക്കുകയാണ്. ഇത് പ്രകാരം സ്റ്റുഡന്റ് വിസയില്‍ ഉള്ളവര്‍ക്ക് അടക്കം ദീര്‍ഘനേരം ജോലിയെടുക്കാം.
ബാറുകളില്‍ മദ്യം വിളമ്പാം. പെര്‍മിറ്റുകള്‍ ഇല്ലാതെ ഇവര്‍ ജോലിയുമെടുക്കാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ അപകടകരമായ ജോലിക്കായി ഉപയോഗിക്കുന്നതും നിര്‍ദേശിക്കൊമെന്നാണ് മുന്നറിയിപ്പ്.