ശിക്ഷാ കാലാവധിക്കുശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്തും
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബൈ: കള്ളപ്പണം വെളുപ്പിച്ചതിനും ഓൺലൈനിലൂടെ 32 ദശലക്ഷം ദിർഹം തട്ടിയെടുത്തതിനും 30 അംഗ സംഘവും ഏഴ് കമ്പനികളും കുറ്റക്കാരാണെന്ന് കണ്ടെത്തി. വ്യക്തികളെയും കമ്പനികളെയും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്. സംഘത്തിലെ 30 പേർക്കും മൊത്തം 96 വർഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. ശിക്ഷാ കാലാവധിക്കുശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്തും. പ്രതികൾ ഒരുമിച്ച് 32 ദശലക്ഷം ദിർഹം പിഴയടക്കാനും കുറ്റകൃത്യത്തിന് ഉപയോഗിച്ച കംപ്യൂട്ടറുകളും ഫോണുകളും കണ്ടുകെട്ടാനും കള്ളപ്പണ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടു. കൂടാതെ, കേസിൽ ഉൾപ്പെട്ട ഏഴ് കമ്പനികൾക്ക് മൊത്തം 700,000 ദിർഹം പിഴയും ചുമത്തി. പിഴ അടയ്ക്കുന്നതിന് പ്രതികളുടെ ഫണ്ടുകളോ സ്വത്തുക്കളോ കോടതി കണ്ടുകെട്ടാം.
നേരത്തെ, കള്ളപ്പണം വെളുപ്പിക്കുന്നതിനും 32 ദശലക്ഷം ദിർഹം ഓൺലൈൻ തട്ടിപ്പ് നടത്തിയതിനും പബ്ലിക് പ്രോസിക്യൂഷൻ 30 വ്യക്തികളെയും ഏഴ് കമ്പനികളെയും ദുബായ് കോടതിയിലേക്ക് റഫർ ചെയ്തിരുന്നു. തട്ടിപ്പിനിരയായവർക്ക് 118,000 ഇ–മെയിലുകൾ അയച്ചാണ് സംഘം പണം തട്ടിയെടുത്തതെന്ന് മുതിർന്ന അഡ്വക്കേറ്റ് ജനറലും പബ്ലിക് ഫണ്ട് പ്രോസിക്യൂഷൻ മേധാവിയുമായ കൗൺസിലർ ഇസ്മായിൽ മദനി പറഞ്ഞു.
‘ഫിഷിങ് ഇ–മെയിലു’കൾ ഇരകളോട് പ്രതികളുടെ അക്കൗണ്ടിലേയ്ക്ക് പണം കൈമാറാൻ അഭ്യർഥിച്ചു. പിന്നീട്, പ്രതികൾ പണം എടുക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്തു. മറ്റ് പ്രതികൾ ഫണ്ടിന്റെ അനധികൃത ഉറവിടം മറയ്ക്കാൻ ഉപയോഗിച്ച കാറുകൾ വാങ്ങിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ, ഓൺലൈൻ കുറ്റകൃത്യങ്ങൾ, ദേശീയ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചേക്കാവുന്ന തട്ടിപ്പുകൾ എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് യുഎഇ അധികാരികൾ പൂർണമായും പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്മായിൽ മദനി പറഞ്ഞു. സീറോ ടോളറൻസ് കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ശക്തമായ സംവിധാനമാണ് യുഎഇ ഏർപ്പെടുത്തിയിരിക്കുന്നത്. വാം റിപ്പോർട്ട് അനുസരിച്ച് 2022 നവംബർ മുതൽ 2023 ഫെബ്രുവരി വരെ, നിയമ നിർവഹണ ഏജൻസികൾ 122 പുതിയ കേസുകൾ തുറന്നു. പബ്ലിക് പ്രോസിക്യൂട്ടർമാർ 109 എണ്ണം അന്വേഷിച്ചു. ഈ കാലയളവിൽ, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ യുഎഇ 94 ശതമാനം ശിക്ഷാ നിരക്ക് നിലനിർത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക