ദോഹ: മുറെയ്ഖ് ഏരിയയിലെ സംഭരണശാലയില്‍ ഉണ്ടായ തീപിടിത്തത്തിൽ ആളപായമില്ല. ഇന്ന് ഉച്ചയോടെയാണ് അല്‍ റയാന്‍ നഗരസഭാ പരിധിയിലെ മുറെയ്ഖില്‍ സ്ഥിതി ചെയ്യുന്ന സംഭരണശാലയില്‍ തീ പിടിച്ചത്.
സിവില്‍ ഡിഫന്‍സ് അധികൃതര്‍ സംഭവസ്ഥലത്തെത്തി തീ അണച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.