ബസിൽ യുവതിക്ക് സുഖപ്രസവം

0
1816

ദുബൈ: പൊതുബസിൽ യുവതിക്ക് സുഖപ്രസവം. യുഗാൺഡക്കാരിയായ യുവതിയാണ് ബസിൽ പെൺ കുഞ്ഞിന് ജന്മംനൽകിയത്. ദുബായിൽനിന്ന് അജ്മാനിലേക്ക് പുറപ്പെട്ട ഡബിൾഡെക്കർ ബസ്സിലാണ് പ്രസവിച്ചത്.

അടിയന്തര സാഹചര്യത്തിൽ ബസിൽ പ്രസവത്തിന് സൗകര്യമൊരുക്കിയ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ (ആർ.ടി.എ.) ഈജിപ്ത്‌ സ്വദേശിയായ ബസ് ഡ്രൈവർ മുഹമ്മദ് മുസ്തഫയെ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.

ആരോഗ്യത്തോടെ കഴിയുന്ന അമ്മയെയും കുഞ്ഞിനും ആർ.ടി.എ. വനിതാ ജീവനക്കാരുടെ സംഘം ആശുപത്രിയിൽ സന്ദർശിച്ച് സമ്മാനങ്ങൾ കൈമാറി.