ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവും കൂട്ടുനിന്ന അച്ഛനും അറസ്റ്റിൽ

0
2676

റാന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയേയും ഇയാൾക്ക് ഒത്താശ ചെയ്ത അച്ഛനെയും വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ആര്യങ്കാവ് ഗിരിജൻ കോളനിയിൽ പ്രകാശ്(18), അച്ഛൻ തമിഴ്‌നാട് തെങ്കാശി കടയം ധർമപുരി ചമ്പൻകുളം കടത്തറ മെയിൻ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന ഗണേശൻ(44) എന്നിവരാണ് അറസ്റ്റിലായത്. തെങ്കാശിയിൽ നിന്നുമാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. ഒരുരാത്രിയും പകലും കാട്ടിനുള്ളിലെ പാറയിടുക്കിലാണ് പെൺകുട്ടിയും പ്രതിയും കഴിഞ്ഞത്.

പോലീസ് പറയുന്നതിങ്ങനെ. മേയ് 31-ന് രാവിലെയാണ് 17-കാരിയെ വീട്ടിൽ നിന്നും കാണാതായത്. അന്നുതന്നെ സഹോദരന്റെ മൊഴിപ്രകാരം വെച്ചൂച്ചിറ പോലീസ് കേസെടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടെ, ഗണേശൻ താമസിക്കുന്ന തെങ്കാശി കടയം ധർമപുരി ചമ്പൻകുളം കടത്തറ കാടിനോട് ചേർന്നുള്ള സ്ഥലത്ത് പെൺകുട്ടി ഉള്ളതായി മനസ്സിലാക്കി. എസ്.ഐ.സായ്‌സേനന്റെ നേതൃത്വത്തിലുള്ള പോലീസ് അവിടെ എത്തി. രണ്ടാം തീയതി രാത്രി 10.15-ന് ഇവരെ കടത്തറ കാടിനുള്ളിൽ കണ്ടെത്തി. എന്നാൽ യുവാവ് ഓടി രക്ഷപ്പെട്ടു.

പെൺകുട്ടിയെ വെച്ചൂച്ചിറ സ്റ്റേഷനിലെത്തിച്ച് മൊഴിരേഖപ്പെടുത്തി. തിരുവല്ല ജെ.എഫ്.എം. കോടതിയിൽ കുട്ടിയുടെ മൊഴിയെടുത്തു.