മക്ക: സൗദി അറേബ്യ റോഡ്‌സ് ജനറൽ അതോറിറ്റി 7000 കിലോമീറ്റർ വരുന്ന റോഡ് ശൃംഖലയുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. ഹജിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്.
പാതയോരങ്ങളിലെ 40,000 ക്യൂബിക് മീറ്ററിലേറെ വരുന്ന മണൽക്കൂനകളും നീക്കംചെയ്തു. 9000 കിലോമീറ്റർ ദൈർഘ്യമുള്ള മറ്റൊരു റോഡ് ശൃംഖല കോൺക്രീറ്റ് ചെയ്ത് മെറ്റൽ പാകുന്ന ജോലിയും പൂർത്തിയാക്കി. ഈ റൂട്ടിൽ 600 കിലോമീറ്ററോളം വരുന്ന റോഡ് ഉപരിതലം വീണ്ടും ചായംചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്.
2400-ലേറെ സുരക്ഷാ, മുന്നറിയിപ്പ് അടയാളങ്ങളും 300 ക്യാമറകളും റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഹജ്ജ് ദിവസങ്ങളിൽ റോഡുകളിൽ എല്ലാദിവസവും 24 മണിക്കൂറും അടിയന്തരടീമുകളും സന്നദ്ധപ്രവർത്തകരും നിലയുറപ്പിക്കും.