ജിദ്ദ: ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തെ തുടർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അനുശോചനം അറിയിച്ചു.
ഒഡീഷ സംസ്ഥാനത്ത് നിരവധി ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ കുറിച്ചും അതുമൂലമുണ്ടായ മരണങ്ങളെയും പരുക്കുകളെയും കുറിച്ചുള്ള വാർത്ത അറിഞ്ഞു. ഈ കഷ്ടതയുടെ വേദനയിൽ ഞങ്ങൾ നിങ്ങളുമായി പങ്കിടുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ’ – സൽമാൻ രാജാവ് പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അപകടത്തിൽ മരിച്ചവർക്ക് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അനുശോചനം അറിയിച്ചു.