ജിദ്ദ: ഐക്കരപ്പടി പുത്തൂപാഠം സ്വദേശി പൂളക്കുളങ്ങര സൈദലവി ( 51 )ജിദ്ദയിൽ മരണപ്പെട്ടു. പരേതനായ പൂളക്കുളങ്ങര മൊയ്‌ദീൻ കുട്ടിയുടെ മകനാണ്. സജീവ ഐ സി എഫ് പ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കിംഗ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചു. മുപ്പതു വർഷമായി ജിദ്ദയിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു സൈദലവി.
മലപ്പുറം കോണോംപാറ സ്വദേശി സ്വാബിരായാണ് ഭാര്യ. മക്കൾ : ഷഹീദ, സൗഫിയ, സമീറ, ശഹീദ്, സഫ്‌ഗാന.
മരുമക്കൾ: അബ്ദുറഹ്മാൻ തലപ്പാറ , യാസിർ വഴിക്കടവ്, മുനീർ കുറ്റിപ്പാല.
മയ്യിത്ത് ഇന്ന്ഇ ശാ നിസ്കാരനാന്തരം ജിദ്ദയിലെ റുവൈസ് മഖ്‌ബറക്കടുത്തുള്ള പള്ളിയിൽ വെച്ച് നിസ്കരിച്ചു തൊട്ടടുത്തുള്ള മഖ്ബറയിൽ മറവു ചെയ്യും. ജിദ്ദ ഐസി എഫ് വെൽഫെയർ സമിതി നിയമ നടപടികൾ പൂര്തത്തീകരിക്കുന്നതിനു രംഗത്തുണ്ട്. കൺവീനർ അബൂബക്കർ അയിക്കരപ്പടി, മുഹമ്മദ് മുസ്തഫ എന്നിവർ നേതൃത്വം നൽകുന്നു.