റിയാദ്: തമിഴ്നാട് നീലഗിരി ജില്ല ഗൂഡല്ലൂർ നെല്ലകോട്ട സ്വദേശി സുലൈമാൻ മുഹമ്മദ് റിയാദിൽ നിര്യാതനായി. നാൽപത്തി ഏഴ് വയസായിരുന്നു. ജോലിസ്ഥലത്ത് വെച്ചായിരുന്നു മരണം. പത്തുവർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയി കഴിഞ്ഞ രണ്ടുമാസം മുമ്പ് പുതിയ വിസയിൽ വന്ന് സ്പോൺസറുടെ കീഴിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ ഹസീന. മക്കൾ: ഷഫ്‌ന ഷെറിൻ, മുഹമ്മദ് ഷാനു, സന ഫാത്തിമ. റിയാദ് കെ എം സി സി വെൽഫയർ വിംഗ് വൈസ് ചെയർമാൻ മഹ്ബൂബ് ചെറിയ വളപ്പിൻ്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി റിയാദിൽ മറവ് ചെയ്യും.