ജോർദാൻ രാജ കുടുംബത്തിലേക്ക് സഊദി മരുമകൾ; വധുവിന്‍റെ സാന്നിധ്യത്തില്‍ നികാഹ്

0
4636

അമ്മാൻ: ജോർദാനിലേക്ക് സൗദി മരുമകൾ. ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനും സഊദി പൗരയായ രാജ്വ അൽ-സെയ്ഫിയും വിവാഹിതരായി. വ്യാഴാഴ്‌ച അമ്മാനിലെ സഹ്‌റാൻ കൊട്ടാരത്തിലായിരുന്നു വിവാഹം.
കൊട്ടാരത്തിലേക്ക് ആഡംബര സ്വീകരണത്തിനായി ദമ്പതികൾ മോട്ടോർ കേഡിൽ യാത്ര ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1993-ൽ കിരീടാവകാശിയുടെ മാതാപിതാക്കളായ അബ്ദുല്ല രണ്ടാമൻ രാജാവും റാനിയ രാജ്ഞിയും വിവാഹിതരായ സഹ്‌റാൻ കൊട്ടാരത്തിലാണ് മതപരമായ ചടങ്ങ് നടന്നത്.
രാജകുടുംബത്തിലെ അംഗങ്ങളും രാഷ്ട്രത്തലവന്മാരും ക്ഷണിച്ച രാജകുടുംബത്തിലെ അംഗങ്ങൾ ഉൾപ്പെടെ 140 ഓളം അതിഥികൾ ചടങ്ങിൽ പങ്കെടുത്തു.

വധുവിന്റെ സാന്നിധ്യത്തിലാണ് നികാഹ് ചടങ്ങ് നടന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. റിയാദിൽ വെച്ച് നടന്ന വിവാഹനിശ്ചയം നടന്നതും ഇരുവരുടെയും സാന്നിധ്യത്തിലാണ്.

ജോർദാനിൽ വെച്ച് നടന്ന നികാഹ് ചടങ്ങിന്റെ ദൃശ്യങ്ങൾ തത്സമയം ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോർദാൻ കിരീടാവകാശിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, വധു റിയാദിൽ നിന്ന്, വിവരങ്ങൾ പുറത്ത് വിട്ട് റോയൽ കോർട്ട്: ദമ്പതികളുടെ വിശേഷങ്ങളും ഫോട്ടോകളും കാണാം

ജോർദാൻ കിരീടാവകാശിയുടെയും റജ്‍വ ഖാലിദ് അൽ സെയ്ഫിന്റെയും വിവാഹം ജൂണിൽ