ഒമാനിൽ ഭൂചലനം; റിക്ടര്‍ സ്‍കെയിലില്‍ 3.3 രേഖപ്പെടുത്തി

0
3494

മസ്‍കത്ത്: ഒമാനിൽ ഭൂചലനം. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ജാലന്‍ ബാനി ബു അലി വിലായത്തിലുണ്ടായ ഭൂചലനം റിക്ടര്‍ സ്‍കെയിലില്‍ 3.3 രേഖപ്പെടുത്തിയെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രാദേശിക സമയം പുലര്‍ച്ചെ 06.54നായിരുന്നു ഭൂചലനം. ഒമാനിലെ സുര്‍ വിലായത്തിന് 54 കിലോമീറ്റര്‍ തെക്കുകിഴക്കായി ഭൗമ ഉപരിതലത്തില്‍ നിന്ന് 15 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.