മഹാരാഷ്ട്രയിലെ ഒരു റോഡിന്റെ
ദൃശ്യങ്ങളാണ് ഇപ്പോൾ
സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്നത്.
മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഗ്രാമത്തിലെ താമസക്കാർ കൂടിനിന്ന് ഇവിടെ പുതുതായി പണി കഴിപ്പിച്ച റോഡിൻറെ അവസ്ഥയാണ് വീഡിയോയിലൂടെ കാണിക്കുന്നത്.
റോഡുപണിയിൽ അഴിമതി നടത്തുന്നത് അത്ര അപൂർവമായ സംഭവമാണെന്നൊന്നും പറയാൻ സാധിക്കില്ല. എന്നാൽ ഇങ്ങനെയൊരു അഴിമതി കാണണമെങ്കിൽ അത് അപൂർവാവസരം തന്നെയാണെന്നാണ് വീഡിയോ കണ്ടവരെല്ലാം ഹാസ്യരൂപത്തിൽ പറയുന്നത്. ഇത് അദ്ദേഹത്തിന്റെ അഴിമതിയാണെന്ന് അവർ ആരോപിക്കുന്നു. ഏതായാലും സംഭവത്തിന്റെ നിജസ്ഥിതി ഇങ്ങനെയാണ് വ്യക്തമല്ല.
ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചതെന്ന് കരാറുകാരൻ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണമില്ല. കോണട്രാക്ടറിനെതിരെ മാത്രമല്ല, എൻജിനീയർക്കെതിരെയും സർക്കാർ പ്രതിനിധികൾക്കെതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

