യാത്രക്കാരിക്ക്‌ പ്രസവ വേദന; വിമാനത്തിന് എമർജൻസി ലാൻഡിംഗ്

0
1921

ദോഹ: ദോഹയിൽ നിന്നും ഫിലിപ്പീൻസിലെ മനിലയിലേക്ക് പുറപ്പെട്ട വിമാനത്തിന് പാക്കിസ്ഥാനിൽ എമർജൻസി ലാൻഡിംഗ്.
യാത്രക്കാരിലെ ഗർഭിണിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം കറാച്ചിയിൽ അടിയന്തിര ലാൻഡിംഗ് നടത്തിയതെന്ന് പാകിസ്താൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതേ സമയം വിമാനം റണ് വേയിൽ ഇറങ്ങുന്നതിന് മുമ്പ് തന്നെ യുവതി വിമാനത്തിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി. ഫ്ളൈറ്റ് ക്രൂവിന്റെയും സഹയാത്രക്കാരുടേയും സഹായത്തോടെ ആവശ്യമായ പരിചരണങ്ങൾ നൽകി. തുടർന്ന് വിമാനം ലാൻഡ് ചെയ്ത ഉടനെ ആശുപത്രിയിലേക്ക് മാറ്റി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക