മക്ക: വിശുദ്ധ സംസം ഇനി താമസ സ്ഥലങ്ങളിലെത്തും. ഇതിനായി പ്രത്യേക പദ്ധതിയുമായി സംസം വിതരണ കമ്പനി രംഗത്ത്. തീർഥാടകർക്ക് സംസം ബോട്ടിലുകൾ താമസസ്ഥലങ്ങളിലെത്തിക്കുന്ന പദ്ധതിയാണ് ആരംഭിക്കുന്നത്. തീർഥാടകർക്ക് തടസങ്ങളില്ലാതെ വേഗത്തിൽ സംസം ജലം വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായാണ് പുതിയ സംവിധാനം. ഇതിനായി ഇലക്ട്രോണിക് പ്ലാറ്റ് ഫോം ആരംഭിച്ചതായി സംസം വിതരണ കമ്പനി അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാ തീർഥാകരുടേയും ഡാറ്റാ ബേസ് സംസം പ്ലാറ്റ് ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലെ വിവരങ്ങൾ ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിലെ സെൻട്രൽ ഹജ്ജ് പ്ലാറ്റ് ഫോമുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. കൂടാതെ തീർഥാടകരുടെ താമസ സ്ഥലങ്ങളുടെ ഇലക്ട്രോണിക് നമ്പറുകളും ഈ ഡാറ്റാ ബേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി വനിതകളുൾപ്പെടെ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധർ മുഴു സമയവും ഇതിനായി പ്രവർത്തിക്കും.
സംസം താമസ സ്ഥലങ്ങളിൽ ലഭിക്കാൻ തീർഥാടകർ സംസം പ്ലാറ്റ് ഫോമിൽ രജിസ്റ്റ്ർ ചെയ്യൽ നിർബന്ധമാണ്. തുടർന്ന വെയർ ഹൗസിൽ നിന്നും സംസം തീർഥാടകരുടെ താമസ സ്ഥലത്തേക്കയക്കും. ഈ സമയത്ത് തീർഥാടകന് മൊബൈലിൽ ഒരു രഹസ്യ കോഡ് നമ്പർ ലഭിക്കും. തീർഥാടകൻ സംസം ബോട്ടിൽ കൈപറ്റുമ്പോൾ ഡെലിവറി ചെയ്യുന്ന ആൾക്ക് നേരത്തെ ലഭിച്ച രഹസ്യ കോഡ് കൈമാറണം. തടസ്സങ്ങളോ താമസമോ കൂടാതെ തീർഥാടകന് സംസം ജലം ലഭ്യമാക്കി എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക