ഷറഫിയ്യ അബീർ ഏരിയ കെഎംസിസി ഫണ്ടുകൾ കൈമാറി

റിയാദ്:  ജിദ്ദ ഷറഫിയ്യ  അബീർ ഏരിയ കെ എം സി സി സി സി. എച്ച് സെന്റർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ, പ്രവാസി മെഡിക്കൽ സെന്റർ എന്നിവയിലേക്ക് സമാഹരിച്ച ഫണ്ട് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. സഫയർ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അബീർ ഏരിയ കെഎംസിസി പ്രസിഡന്റ് ഇബ്‌റാഹീം കൊല്ലി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്രക്ക് ഫണ്ട് കൈമാറി.

കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റസാക്ക് മാസ്റ്റർ, ഏരിയ കെഎംസിസി കമ്മിറ്റി ജനറൽ സെക്രട്ടറി ഹബീബുല്ല പട്ടാമ്പി , ടി. പി. എ സലാം മുളയൻ കാവ്, ഇർഷാദ് കാസർഗോഡ്, അബ്ദുൽ അസീസ്, സമീർ ആലപ്പുഴ, ലത്തീഫ് പൂനൂർ, ആബിദ് പട്ടാമ്പി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.