കണ്ണൂർ: വെറും ഏഴ് ആളുകളുമായി ജിദ്ദയിലേക്ക് വിമാനം പറന്നത് കൗതുകമുയർത്തി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് ജിദ്ദയിലേക്ക് കാലിയായി വിമാനം പറന്നത്. എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് കാലിയായി ജിദ്ദയിലേക്ക് പറന്നത്. വിമാനത്തിൽ നിന്ന് യാത്രക്കാർ ചിത്രീകരിച്ച വീഡിയോ ഇതിനകം തന്നെ വൈറലായി. ആളുകളെ മനപ്പൂർവ്വം കയറ്റാതെ പോകുന്ന പോലെയാണ് സർവീസ് എന്നാണ് കമന്റുകൾ. കാരണം, ആളുകൾ ഇല്ലെങ്കിലും ടിക്കറ്റ് നിരക്ക് 380000, വും 28000 ഒക്കെ ആണത്രേ ഈടാക്കിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതേസമയം തന്നെ ജിദ്ദയിലേക്ക് മറ്റു സമീപ വിമാനത്താവളങ്ങളിലേക്ക് വെറും 14000 രൂപക്കും ടിക്കറ്റുകൾ ലഭ്യമാണെന്നതാണ് കൗതുകകരം. ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി ആളുകളെ മടുപ്പിച്ച് സർവ്വീസ് ഉപേക്ഷിക്കുകയാണ് ലക്ഷ്യമാക്കുന്നതെന്ന് സംശയിക്കുന്നവരും ഉണ്ട്. ഏതായാലും ഇന്നത്തെ കാലി സർവീസിനെ കുറിച്ച് കണ്ണൂർ എയർപോർട്ട് fb ഫാൻസ് പേജ് ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെ. അവരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം, വീഡിയോയും, താഴെ👇.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കണ്ണൂർ എയർപോർട്ട് 😞😞😞 ഈ കുറ്റം ആരുടെ പേരിൽ ചേർക്കാം 😞 ഇതിനൊക്കെ കരുകൾ ആകുന്നത് നമ്മൾ പ്രവാസികളും പിന്നെ കണ്ണൂര്ക്കാരായ നമ്മുടെ സ്വപ്നങ്ങളും 😞😞😞😞
കണ്ണൂർ എയർപോർട്ട് നൊരു ചരമ ഗീതം…🥲
“”ഇനിയും മരിക്കാത്ത കണ്ണൂർ എയർപോർട്ട് നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി.” –രോമാഞ്ചം സിനിമയിലെ നിങ്ങൾക്കാദരാഞ്ജലി നേരട്ടെ എന്ന ടോണിൽ വായിക്കണം..
സീരിയസായി പറയുക ആണെങ്കിൽ പതുക്കെ മരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ കണ്ണൂർ എയർപോർട്ട് ഉത്‌ഘാടനം തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെ ഒരു പുരോഗതിയും ഇല്ല. മലബാറിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന ദുബായിലേക്ക് ഒരു പാട് കാലം ഒരു GO എയർ ഫ്ലൈറ്റ് മാത്രം ആയിരുന്നു. GO എയർ അന്ത്യ കർമ്മങ്ങൾക്കായി പുതപ്പിച്ചു കിടത്തുമ്പോൾ കണ്ണൂർ എയർപോർട്ട് യൂസേഴ്സ് ആയ എന്നെപ്പോലുള്ളവരുടെ കണ്ണുകൾ അറിയാതെ നനഞ്ഞുപോകും. കോഴിക്കോടേക്ക് ഏതാണ്ട് നാലഞ്ച് ഫ്ലൈറ്റ് ഉണ്ട് ദുബായിൽ നിന്നും ദിനേനെ . ഈ എയർപോർട്ട് ന്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കേണ്ട കിയാൽ ചെയർമാനും എയർപോർട്ട് ന്റെ പ്രാന്ത പ്രദേശത്തെ ജനപ്രതിനിധിയും സംസ്ഥാന മുഖ്യ ഭരണാധികാരിയും ആയ ആളുപോലും കണ്ണൂർ എയർപോർട്ട് വികസനം സീരിയസായി എടുത്തിട്ടുണ്ടോ എന്ന് സംശയമാണ്.
കണ്ണൂർ എയർപോർട്ടിൽ ഇറങ്ങിയാൽ അരമണിക്കൂർ കൊണ്ട് വീടെത്താം എന്ന് കരുതുന്ന എന്നെ പോലുള്ള പ്രവാസികളെ സംബന്ധിച്ച് കണ്ണൂർ എയർപോർട്ട് മരിക്കാതെ ഇരിക്കേ.
വീഡിയോ കാണാം👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കണ്ണൂർ എയർപോർട്ട് 😞😞😞 ഈ കുറ്റം ആരുടെ പേരിൽ ചേർക്കാം 😞 ഇതിനൊക്കെ കരുകൾ ആകുന്നത് നമ്മൾ പ്രവാസികളും പിന്നെ കണ്ണൂര്ക്കാരായ…
Posted by Kannur Airport FB-Fans on Wednesday, 31 May 2023