ഇന്ത്യൻ ഹാജിമാരുടെ ആദ്യ സംഘം വിശുദ്ധ മക്കയിൽ, ബൈത്തുകൾ പാടിയും ഹദിയ നൽകിയും സ്വീകരിച്ച് സന്നദ്ധ സംഘടനകളും ഹജ്ജ് മിഷനും

0
2133

മക്ക: ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് സംഘത്തിലെ തീർത്ഥാടകർ മദീന സന്ദർശനം പൂർത്തിയാക്കി വിശുദ്ധ മക്കയിൽ എത്തിതുടങ്ങി. എട്ടു ദിവസം മുമ്പ് മദീനയിലെത്തിയവരാണ് മദീനയിലെ കർമ്മങ്ങൾ പൂർത്തിയാക്കി മക്കയിലേക്ക് തിരിച്ചത്. ആദ്യ സംഘം ചൊവ്വാഴ്ച രാത്രിയോടെ മുത്വവ്വഫ് കമ്പനികൾ തയ്യാറാക്കിയ പ്രത്യേക ബസ്സുകളിലായാണ് മക്കയിൽ എത്തിച്ചേർന്നത്. രാത്രിയോടെ മക്കയിലെത്തിയ ഹാജിമാരെ ഇന്ത്യൻ ഹജജ് മിഷൻ അധികൃതരും വിഖായ, കെ എം സി സി, തനിമ, ഒ ഐ സി സി തുടങ്ങി വിവിധ സന്നദ്ധ സംഘടനകൾ അടക്കമുള്ള മലയാളി സംഘടനകളും ചേർന്ന് മക്കയിൽ ഊഷ്‌മള സ്വീകരണം നൽകി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മെയ് 21 നു കൊൽക്കത്ത, ജയ്‌പൂർ, ലക്‌നൗ എന്നിവിടങ്ങളിൽ നിന്നെത്തിയ 2656 തീർത്ഥാടകരാണ് എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കി ഇന്ന് മക്കയിൽ എത്തിച്ചേരുന്നത്. ചൊവ്വാഴ്ച പുറപ്പെട്ട ആദ്യ ദിവസത്തെ ഹാജിമാരിൽ പകുതിയിലധികവും സുബഹ് നമസ്ക്കാരനന്തരവും ബാക്കിയുള്ളവർ അസർ നമസ്ക്കാരത്തിന് ശേഷവുമായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്. എന്നാൽ, രാവിലെ 9 മണിയോടെയാണ് ആദ്യ സംഘം മദീനയിൽ പ്രവാചക നഗരിയോട് വിട വാങ്ങിയത്. മദീനയിൽ നിന്ന് മീഖാതിൽ എത്തി അവിടെ നിന്ന് ഇഹ്റാം ചെയ്ത ശേഷം രാത്രിയോടെ മക്കയിലെത്തിയ ഹാജിമാരെ ഇന്ത്യൻ ഹജജ് മിഷൻ അധികൃതരും വിഖായ, കെ എം സി സി, തനിമ, ഒ ഐ സി സി അടക്കമുള്ള മലയാളി സംഘടനകളും ചേർന്ന് മക്കയിൽ ഊഷ്‌മള സ്വീകരണം നൽകി.

മക്കയിലെ അസീസിയിലാണ് മുഴുവൻ ഇന്ത്യൻ ഹാജിമാർക്കുമുള്ള താമസം ഒരുക്കിയിട്ടുള്ളത്. ആദ്യ ദിവസത്തിൽ എത്തുന്നവർക്ക് 9,14,16,18,23,24,43, 45,47,54 & 57 എന്നീ കെട്ടിടങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
മക്കയിലെ ഹാജിമാർക്കാവശ്യമായ മുഴുവൻ തയ്യാറെടുപ്പുകളും ഇതിനകം ഹജ്ജ് മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഹാജിമാരുടെ താമസ കേന്ദ്രങ്ങളും പൂർണ്ണ സജ്ജമാക്കുകയും ഹറമിൽ പോയി വരാനുള്ള സൗജന്യ ബസ്സ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ വരവും ജൂൺ നാലിന് തന്നെ ആരംഭിക്കും. കേരളത്തിൽ നിന്നുള്ള ഹാജിമാർ മക്കയിലേക്ക് നേരിട്ട് ആയിരിക്കും എത്തുക. ജൂൺ നാലു മുതൽ ജിദ്ദ ഹജ്ജ് ടെർമിനൽ വഴി മക്കയിൽ എത്തുന്ന ഇവർ ഹജ്ജ് കർമ്മങ്ങൾക്ക് ശേഷമാണ് മദീനയിലേക്ക് പുറപ്പെടുക. അവിടെ നിന്നായിരിക്കും ഇവരുടെ മടക്ക യാത്ര.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക