പൊതുസ്ഥലത്തെ പൊലീസ് നടപടി ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പ്രവാസികള്‍ കുടുങ്ങി

0
1923

റിയാദ്: സഊദി അറേബ്യയില്‍ പൊതുസ്ഥലത്തെ പൊലീസ് നടപടി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രവാസികള്‍ കുടുങ്ങി. ഒരു ഇന്ത്യക്കാരനും പാകിസ്ഥാന്‍ സ്വദേശിയുമാണ് മദീന പൊലീസിന്റെ പിടിയിലായത്. സുരക്ഷാ സംബന്ധമായ ഒരു കേസിലെ പ്രതിയെ പൊതുസ്ഥലത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇവര്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്.

അറസ്റ്റിലായവര്‍ക്കെതിരായ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പണ്ട് പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.