റിയാദ്: സഊദി എയർലൈൻസ് ജീവനക്കാരനെ തട്ടികൊണ്ടുപോയി. എന്നാൽ ലെബനീസ് ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ പ്രത്യേക ഓപ്പറേഷനിലൂടെ പിന്നീട് ഇയാളെ മോചിപ്പിച്ചതായും സംഭവത്തിൽ പ്രതികളായ ചിലരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. സഊദി പൗരൻ മെഷാരി അൽ
മുതൈരിയെയാണ് ലെബനാനിൽ വെച്ച് ശനിയാഴ്ച രാത്രിതട്ടിക്കൊണ്ടു പോയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലബനൻ-സിറിയൻ അതിർത്തിയിൽ വെച്ച് നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് സഊദി പൗരന്റെ മോചനമെന്ന് ലെബനൻ സൈന്യം പറഞ്ഞു. തട്ടിക്കൊണ്ടുപോകലിൽ ഉൾപ്പെട്ട ചിലരെ അറസ്റ്റ് ചെയ്തതായും സൈന്യം അറിയിച്ചു. പ്രതികൾക്ക് കടുത്ത ശിക്ഷ തന്നെ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
പൌരനുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ശനിയാഴ്ച രാത്രി ബന്ധുക്കൾ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ സഊദി അധികൃതർ ലെബനാനിലെ എംബസി വഴി ലെബനാൻ അധികൃതരുമായി ആശയവിനിമയം നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നു. രണ്ട് കാറുകളിലായി വന്ന 7 പേരടങ്ങുന്ന സംഘമാണ് തട്ടികൊണ്ടുപോയത്. അവരിൽ മൂന്ന് പേർ സൈനിക യൂണിഫോം ധരിച്ച് വേഷം മറിയാണ് സംഭവം നടത്തിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി വീട്ടിലേക്കുള്ള യാത്രക്കിടെ എയർപോർട്ട് റോഡിൽ വെച്ചാണ് ഇദ്ദേഹത്തെ തട്ടികൊണ്ടുപോയത്.
തട്ടികൊണ്ടുപോയ ശേഷം സംഘം 400,000 ഡോളർ (ഒന്നര ദശലക്ഷം സൗദി റിയാൽ) മോചനദ്രവ്യം ആവശ്യപ്പെട്ട് സന്ദേശം അയച്ചതായും അധികൃതർ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക