പൊന്നാനി സ്വദേശി കിഴക്കൻ സഊദിയിൽ നിര്യാതനായി

0
1547

ദമാം: കിഴക്കൻ സഊദിയിലെ ഖത്വീഫ് ഫിഷ് മാർക്കറ്റ് ജീവനക്കാരനായ പൊന്നാനി സ്വദേശി മരണപ്പെട്ടു. പൊന്നാനി മരക്കടവ് പയ്യോളി വീട്ടിൽ മുഹമ്മദ് ആണ് മരണപ്പെട്ടത്. ഹൃദയാഘാതംമൂലമായിരുന്നു മരണം.

ഖത്വീഫ് സെൻട്രൽ ഹോസ്പിറ്റലിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ച ശേഷം നാട്ടിൽ മറവു ചെയ്യുമെന്ന് ഖത്വീഫ് കെഎംസിസി വെൽഫെയർ വിങ് നേതാക്കളായ അസീസ് കാരാട്, അമീൻ കളിയിക്കാവിള, സലാമി താനൂർ എന്നിവർ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക