മകനെ രക്ഷിക്കുന്നതിനിടയിൽ സഊദി ബ്രിഗേഡിയർ ജനറൽ മുങ്ങി മരിച്ചു

0
2736

സംഭവം പ്രശസ്തമായ ഖോബാർ ഹാഫ്മൂൺ ബീച്ചിൽ

ദമാം: മുങ്ങി മരിക്കുന്ന മകനെ രക്ഷിക്കുന്നതിനിടയിൽ സഊദി ബ്രിഗേഡിയർ ജനറൽ മുങ്ങി മരിച്ചു. സഊദി കിഴക്കൻ പ്രവിശ്യയിലെ ഖോബാറിലെ ഹാഫ് മൂൺ ബേയിലാണ് ദാരുണമായ സംഭവം. വെള്ളത്തിൽ മുങ്ങിയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബ്രിഗേഡിയർ ജനറൽ സലിം ബിൻ മുസിൽ അൽ സാഹലി മുങ്ങിമരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ, മകൻ വെള്ളത്തിൽ മുങ്ങാനുണ്ടായ സാഹചര്യവും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും വാർത്ത പ്രസിദ്ധീകരിച്ച പ്രാദേശിക മാധ്യമങ്ങളിൽ വ്യക്തമാക്കുന്നില്ല.

സഊദി അറേബ്യയിലെ ഡസൻ കണക്കിന് ആളുകൾ അന്തരിച്ച സൈനികന് പ്രാർത്ഥനകളുമായെത്തി. ശനിയാഴ്ച അദ്ദേഹത്തിന്റെ നാട്ടിൽ ഖബറടക്കം നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക