റിയാദ്: ഹജ്ജ് സീസണിൽ ജോലി ചെയ്യാൻ സ്വദേശികൾക്കും താമസക്കാർക്കും അവസരം. ഹജ്ജ് സീസണിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സഊദികളും താമസക്കാരും അവരുടെ സി.വി അജീർ പ്ലാറ്റ്ഫോമിൽ (ബാബ് അൽ അജീർ അപ് ലോഡ് ചെയ്യണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.
സ്ഥാപനങ്ങളിലും ഹജ്ജ് സീസണിൽ ജോലി ചെയ്യാൻ അവസരമുണ്ട്. ഓരോരുടത്തുരടേയും കഴിവുകൾക്കനുസരിച്ചുള്ള അനുയോജ്യമായ ജോലികൾ കണ്ടെത്താനാണ് സി.വി അപ് ലോഡ് ചെയ്യാൻ മന്ത്രാലയം ആവശ്യപ്പെട്ടത്.
ഹജ്ജ് സീസണിൽ ജോലികൾ സംഘടിപ്പിക്കുന്നതിനും, ഹജ്ജിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും
സൗകര്യമൊരുക്കുന്നതിന്റേയും
ഭാഗമായാണിത്. ഇതിലൂടെ
തീർഥാടകർക്ക് നൽകുന്ന
സേവനങ്ങളുടെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുകയും മന്ത്രാലയം ലക്ഷ്യം
വെക്കുന്നു.
ഹജ്ജ് സീസണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പുണ്യ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് “ഹജ്ജ് വേതന തൊഴിലാളി” പെർമിറ്റ് നൽകും. ഇതിലൂടെ സൗദികളെയും പ്രവാസികളെയും താൽക്കാലികമായി തൊഴിൽ ചെയ്യാനും അവരുടെ മനുഷ്യവിഭവശേഷി ആവശ്യങ്ങൾ നിറവേറ്റാനും മന്ത്രാലയം അനുവദിക്കുന്നു.