തലാല്‍ അല്‍ ഹിലാലി അത്ര നിസാരക്കാരനല്ല; 12 വര്‍ഷമായി  മൂര്‍ഖനെ പിടികൂടുന്നതില്‍ കേമനാണിയാൾ

0
3457

അസീര്‍: അറേബ്യന്‍ മരുഭൂമിയിലും പാമ്പുകളുണ്ടെങ്കിലും പാമ്പു പിടിത്തക്കാരെ കുറിച്ചു കേൾക്കുന്നത് കുറവായിരിക്കും.
കേരളത്തിലെ പാമ്പുകള്‍ക്ക് സാദൃശ്യമായവ വളരെ കുറച്ചു മാത്രമേ ഗള്‍ഫ് നാടുകളില്‍ കാണപ്പെടുന്നുള്ളൂ. മരുഭൂമിയുടെ പ്രകൃതവുമായി ഇണങ്ങി ചേര്‍ന്നു കൊടും ചൂടിനെ അതിജയിക്കാന്‍ കഴിയുന്ന പാമ്പുകള്‍ക്ക് മാത്രമേ ഇവിടെ അതിജീവനമുള്ളൂ. മരുഭൂമിയിലെ പാമ്പുകള്‍ക്ക് പക്ഷേ ഉഗ്ര വിഷമായിരിക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തിലെ പാമ്പു പിടിത്ത വിദഗ്ധനായ വാവ സുരേഷനെ പോലെ സഊദി പൗരന്‍ തലാല്‍ അല്‍ ഹിലാലി 12 വര്‍ഷമായി മൂര്‍ഖനെ പിടികൂടുന്നതില്‍ കേമനാണ്. അസീറിലെ ഖിന താഴ് വരയില്‍ തലാലിന്റെ പാമ്പു പിടിത്തവും അത്യുഗ്ര വിഷമുള്ള അറേബ്യന്‍ മൂര്‍ഖനുമൊത്തുള്ള ചായ കുടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അതിരാവിലെയും സായാഹ്നങ്ങളിലുമാണ് ഈ താഴ് വരയില്‍ പാമ്പുകള്‍ കാണപ്പെടുന്നത്. കടിയേറ്റാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ ആന്തരികാവയവങ്ങളെ ബാധിക്കുന്നതും രക്ഷപ്പെടാനുള്ള സാധ്യത കുറവായതിനാലും ഇവയെ ജാഗ്രതയോടെ മാത്രമേ സമീപിക്കാവൂ എന്ന് ത്വലാല്‍ അല്‍ ഹിലാലി പറഞ്ഞു.പാമ്പ് വിഷമെടുത്തു വില്‍പന നടത്തിയായിരുന്നു പാമ്പ് പിടുത്തത്തിന്റെ തുടക്കമെന്ന് തലാല്‍ പറഞ്ഞു. വീഡിയോ കാണാം 👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക