റിയാദ്: തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാനായി വിഎഫ്എസ് കേന്ദ്രങ്ങളിലെത്തി ബയോമെട്രിക് നൽകണമെന്ന നിബന്ധന നടപ്പിലാക്കുന്നത് താത്കാലികമായി നീട്ടി വെച്ചു. പുതിയ വ്യവസ്ഥ ഈ മാസം 29 മുതല്‍ പ്രാബല്യത്തിലാവുമെന്നായിരുന്നു നേരത്തെ മുംബൈയിലെ സഊദി കോൺസുലേറ്റ് അറിയിച്ചിരുന്നത്. എന്നാൽ, ബലിപ്പെരുന്നാൾ കഴിയുന്നത് വരെ പുതിയ വ്യവസ്ഥ നടപ്പിലാക്കുകയില്ലെന്നാണ് കോൺസുലേറ്റ് അറിയിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ മാസം 29 മുതല്‍ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുന്നോടിയായി അപേക്ഷകന്‍ ആദ്യം വിഎഫ്എസ് കേന്ദ്രത്തിലെത്തി ബയോമെട്രിക് (വിരലടയാളം) രേഖപ്പെടുത്തണമെന്നാണ് നേരത്തെ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിഎഫ് എസ് കേന്ദ്രങ്ങളിൽ തൊഴിൽ വിസ അപേക്ഷകർക്ക് ബയോമെട്രിക് എൻറോൾമെന്റ് നടപ്പിലാക്കുന്നതിനുള്ള തീരുമാനം ഈദ് അൽ അദ്ഹ വരെ നീട്ടിവെച്ചതായി മുംബൈയിലെ സഊദി അറേബ്യ കോൺസുലേറ്റ് ജനറൽ ഏജൻസികളെ അറിയിച്ചു.
തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാനും വിഎഫ്എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് ഇക്കഴിഞ്ഞ 23 നായിരുന്നു മുംബൈ സഊദി കോണ്‍സുലേറ്റ് ആവശ്യപ്പെട്ടത്. തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുന്നോടിയായി അപേക്ഷകന്‍ ആദ്യം വിഎഫ്എസ് കേന്ദ്രത്തിലെത്തി ബയോമെട്രിക് (വിരലടയാളം) രേഖപ്പെടുത്തണമെന്നും വ്യവസ്ഥ ഈ മാസം 29 മുതല്‍ പ്രാബല്യത്തിലാവുമെന്നുമായിരുന്നു അറിയിപ്പ്. ഇതാണ് ഇപ്പോൾ ബലിപ്പെരുന്നാൾ വരെ നീട്ടി വെച്ചത്.
അതേസമയം, ഈ മാസം ആദ്യം മുതല്‍ സഊദിയിലേക്കുള്ള ഫാമിലി സന്ദര്‍ശന വിസകള്‍ തന്നെ വിഎഫ്എസ് വഴിയാക്കിയത് തുടരും. സഊദിയിലേക്കുള്ള വിസിറ്റ്, റെസിഡന്റ് വിസ ഇഷ്യു ചെയ്യൽ എന്നിവയെല്ലാം വിഎഫ് എസിലേക്ക് മാറ്റിയിരുന്നു. മാത്രമല്ല, അപേക്ഷകർ നേരിട്ട് ചെന്ന് ബയോ മെട്രിക് നൽകുകയും വേണം. ഇത് നിരവധി പ്രവാസികളെയാണ് പ്രയാസത്തിൽ ആക്കുന്നത്. ഇതിനിടെയാണ് ജോബ് വിസകൾക്കും വി എഫ് എസ് കേന്ദ്രത്തിൽ പോയി ബയോ മെട്രിക് സമർപ്പിക്കണമെന്ന നിബന്ധന ഇക്കഴിഞ്ഞ 23 ന് പുറത്തിറക്കിയിരുന്നത്. ഇത് കടുത്ത ദുരിതം സമ്മാനിക്കുമെന്ന വാർത്ത വ്യാപകമായതിന് പിന്നാലെയാണ് പെരുന്നാൾ വരെ ഇത് നടപ്പിലാക്കുകയില്ലെന്ന് കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്. മാർച്ച് 23 ലെ വാർത്ത 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക