13-കാരന്റെ ആഗ്രഹം നിറവേറ്റി പോലീസ്; ഒരുദിവസത്തേക്ക് പോലീസായി കൗമാരക്കാരൻ

0
2293

ദുബായ്: ഹുസൈൻ യൂസഫ് മെർസ എന്ന 13-കാരന്റെ ആഗ്രഹം നിറവേറ്റി ദുബായ് പോലീസ്. മുറാഖാബാദ് സ്റ്റേഷനിലാണ് ഹുസൈൻ ഒരു ദിവസം പോലീസായി സേവനമനുഷ്ട്ടിച്ചു. സേനയുടെ പ്രവർത്തന ശൈലി മനസ്സിലാക്കുന്നതിനൊപ്പം ആഡംബര പട്രോളിങ് വാഹനത്തിൽ നഗരം ചുറ്റാനും ‘കുട്ടിപോലീസിന്’ ഭാഗ്യമുണ്ടായി.

സമൂഹത്തിൽ സന്തോഷവും സമാധാനവും പ്രചരിപ്പിക്കുകയെന്ന സേനയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് സ്‌കൂൾ സെക്യൂരിറ്റി പദ്ധതി നടപ്പാക്കുന്നത്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്യൂണിറ്റി ഹാപ്പിനെസിന്റെ സുരക്ഷാ അവബോധ വിഭാഗവും അൽ മുറാഖാബാദ് പോലീസ് സ്റ്റേഷനും ടൂറിസം പോലീസും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

കുട്ടികളിൽ കമ്യൂണിറ്റി പോലീസിങ് എന്ന ആശയം പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. പോലീസിന്റെ സ്‍മാർട്ട് സംവിധാനങ്ങളെക്കുറിച്ച് കുട്ടികൾക്ക് ആഴത്തിലുള്ള അറിവ് പകരാൻ പദ്ധതി സഹായകരമാകുമെന്ന് അൽ മുറാഖാബാദ് സ്റ്റേഷനിലെ സോഷ്യൽ സെക്യൂരിറ്റി പദ്ധതിയുടെ കോ – ഓർഡിനേറ്ററായ മനാൽ അൽ ജുഹരി പറഞ്ഞു. മുഴുവൻ പോലീസ് സ്റ്റേഷനുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്മാർട്ട് സ്റ്റേഷനുകളാക്കി മാറ്റാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.