ഒഡെപെക് വഴി യുഎഇയിലേക്ക് റിക്രൂട്ട്മെന്റ്

0
2132

തിരുവനന്തപുരം: കേരള സർക്കാർ സംരംഭമായ ഒഡെപെക് മുഖേന യു.എ.ഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. തിരുവനന്തപുരം വഴുതക്കാട് കാർമൽ ടവറിലെ അഞ്ചാം നിലയിലുള്ള ഒഡെപെക് ഓഫിസിൽ വെച്ച് അടുത്ത മാസം ആദ്യ വാരം ഇന്റർവ്യൂ നടക്കും. പ്രസ്തുത ദിവസം സർട്ടിഫിക്കറ്റുകളുമായി ഇവിടെ നേരിട്ടെത്തണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ട്രക്ചറൽ സ്റ്റീൽ എസ്റ്റിമേഷൻ ആൻഡ് ഡിസൈൻ എൻജിനീയർ, സ്ട്രക്ചറൽ സ്റ്റീൽ ഫാബ്രിക്കേറ്റർ, സ്ട്രക്ചറൽ സ്റ്റീൽ ടെക്കല ഡീറ്റേലർ, സെയിൽസ് മാനേജർ/ എൻജിനീയർ, ഇലക്ട്രോ മെക്കാനിക് ടെക്‌നീഷ്യൻ, എയർലസ് പെയിന്റർ, എയർ പെയിന്റർ, സ്റ്റീൽ മെറ്റൽ ഫാബ്രിക്കേറ്റർ, മിഗ് വെൽഡർ, ഫിറ്റർ, എയർലസ് ആട്ടോ പെയിന്റർ, ഡെന്റർ, ഹൈഡ്രോളിക് മെക്കാനിക്ക് എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാർഥികളെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നത്.

ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയവും 35 വയസ്സിൽ താഴെ പ്രായവുമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. തിരുവനന്തപുരം വഴുതക്കാട് കാർമൽ ടവറിലെ അഞ്ചാം നിലയിലുള്ള ഒഡെപെക് ഓഫിസിൽ ജൂൺ നാലിന് രാവിലെ 9.30ന് സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 047-2329440/41/42/43/45.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക