“മക്കയും മദീനയും എത്ര മനോഹരം” സഊദി ബഹിരാകാശ സഞ്ചാരി റയാന ബർനാവി പകർത്തിയ മക്കയുടേയും മദീനയുടേയും ദൃശ്യങ്ങൾ വൈറൽ

0
4459

മക്ക: ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ട സഊദി ബഹിരാകാശ സഞ്ചാരി റയാന ബർനാവി പകർത്തിയ മക്കയുടേയും മദീനയുടേയും ദൃശ്യങ്ങൾ വൈറൽ. മക്കയുടെയും മദീനയുടം രാത്രികാല ദൃശ്യങ്ങളാണ് പകർത്തിയത്.

രാത്രി മക്കക്കും മദീനക്കും മുകളിലൂടെ കടന്നുപോകുന്നതാണ് ഇവർ പകർത്തിയ വീഡിയോയിലുള്ളത്. ബഹിരാകാശത്ത് എത്തിയ അറബ് മുസ്ലിം ലോകത്തെ ആദ്യത്തെ വനിതയാണ് സൗദി ബഹിരാകാശ റയാന അല്‍ ബര്‍നാവി.

നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, സൗദി സ്‌പേസ് അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച  പ്രത്യേക ദൗത്യത്തിലാണ് സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലിയും ഉള്‍പ്പെടുന്ന സംഘം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ ദിവസം എത്തിയത്. പത്ത് ദിവസം ബഹിരാകാശ നിലയത്തിലുണ്ടാവുന്ന റയാനയും അലിയും 14 പരീക്ഷണങ്ങള്‍ നടത്തും.