ഭർത്താവിനെ പെട്രോളൊഴിച്ച് കൊലപ്പെടുത്തി; ഭാര്യയുടെ വധശിക്ഷ ജിദ്ദയിൽ നടപ്പാക്കി

0
3261

ജിദ്ദ: ഭർത്താവിനെ പെട്രോളൊഴിച്ച് കൊന്ന ഭാര്യയ്ക്ക് വധശിക്ഷ നടപ്പാക്കി. ഭർത്താവായ സഊദി പൗരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ യെമനി വനിതയ്ക്ക് ജിദ്ദയിൽ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.

സഊദി പൗരൻ സാലിം ബിൻ അബ്ദുല്ല ഈസയെ ഉറങ്ങിക്കിടക്കുന്നതിനിടെ പെട്രോളൊഴിച്ച് കട്ടിലിന് തീയിട്ട് മുറി പുറത്തു നിന്ന് പൂട്ടി കൊലപ്പെടുത്തിയ ശഅ്ബാന സാലിം യഹ്‌യ സഈദിന് ആണ് ശിക്ഷ നടപ്പാക്കിയത്. കട്ടിലിൽ പെട്രോളൊഴിച്ച് തീയിട്ടതിനാൽ ദേഹമാസകലം പൊള്ളലേറ്റും ശ്വാസം മുട്ടിയും സഊദി പൗരൻ മരണപ്പെടുകയായിരുന്നു.