പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്ന് യാത്രക്കാരൻ, സുരക്ഷിതമായി വിമാനം താഴെയിറക്കി പൈലറ്റ്; ഒഴിവായി വൻ ദുരന്തം – വീഡിയോ

0
4647

പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നത് ഭീതി ഉയർത്തി. ഏഷ്യാന എയർലൈൻസ് ആണ് വൻ ദുരന്തത്തിൽ നിന്ന് തലനാരിഴക്കെന്ന പോലെ രക്ഷപ്പെട്ടത്. ദക്ഷിണ കൊറിയൻ നഗരമായ ഡേഗുവിൽ വിമാനം സുരക്ഷിതമായി ഇറക്കിയതായി ഏഷ്യാന എയർലൈൻസ് വക്താവ് വെളിപ്പെടുത്തി. എയർപോർട്ടിൽ എത്തുന്നതിന് തൊട്ടുമുമ്പ് വാതിൽ തുറന്നതിനെത്തുടർന്ന് കമ്പനിയുടെ വിമാനം ഇന്ന് (വെള്ളിയാഴ്ച) വിമാനം സുരക്ഷിതമായി ഇറക്കിയതായി വക്താവ് വെളിപ്പെടുത്തി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജെജു ദ്വീപിൽ നിന്ന് പുറപ്പെട്ടതിന് ശേഷം, വിമാനം ഏകദേശം 3:40 ന് ഡേഗു എയർപോർട്ടിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി അദ്ദേഹം വിശദീകരിച്ചു, അപകടത്തിൽ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് വക്താവ് വെളിപ്പെടുത്തുന്നു. എന്നാൽ, ആകാശ യാത്രക്കിടെ വിമാന ഡോർ തുറന്നത് മൂലം വിമാനത്തിനുള്ളിലേക്ക് ശക്തമായ കാറ്റ് അടിച്ചു കയറിയതിനെ തുടർന്ന് ചില യാത്രക്കാരെ ശ്വാസതടസ്സം കാരണം ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

എമർജൻസി വാതിലിനു സമീപം ഇരുന്ന 30 വയസ് പ്രായമുള്ള ഒരു യാത്രക്കാരൻ ഡോർ ഹാൻഡിൽ സ്പർശിക്കുകയും മനഃപൂർവം വാതിൽ തുറക്കുകയും ചെയ്തതായി ഡേഗു അഗ്നിശമന വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യോമയാന നിയമലംഘനത്തിന് പോലീസ് ഇപ്പോൾ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

149 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 9 പേരെയാണ് പെട്ടെന്നുണ്ടായ അപകട സാധ്യത മുന്നിൽ കണ്ടതിനെ തുടർന്ന് ഞെട്ടലും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിമാനത്തിനുള്ളിൽ നിന്ന് യാത്രകാരൻ ചിത്രീകരിച്ച വീഡിയോ പുറത്തു വന്നിട്ടുണ്ട്. വാതിൽ തുറന്ന നിലയിൽ വിമാനം പറക്കുന്ന വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക