ഖിവ പ്ലാറ്റ്ഫോമിൽ തൊഴിൽ കരാർ രേഖപ്പെടുത്തുന്നതിന്റെ ആറു ഘട്ടങ്ങൾ വ്യക്തമാക്കി

0
1957

റിയാദ്: ഒരു സ്ഥാപനവും തൊഴിലാളിയും തമ്മിലുള്ള തൊഴിൽ കരാറിന്റെ സാധുത ഉറപ്പാക്കുന്നതിന് തൊഴിൽ കരാറുകൾ രേഖപ്പെടുത്തുന്നതിനും അംഗീകരിക്കുന്നതിനുമുള്ള നടപടികൾ ഖിവ പ്ലാറ്റ്ഫോം വ്യക്തമാക്കി.

തൊഴിൽ കരാർ രേഖപ്പെടുത്തുന്നതിനുള്ള ആറ് ഘട്ടങ്ങളാണ് ഖിവ വ്യക്തമാക്കിയത്.
1.ഖിവയിലെ സ്വകാര്യ അക്കൗണ്ട് ലോഗിൻ ചെയ്യുക. 2. എംപ്ലോയ്‌മെന്റ് എഗ്രിമെന്റ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. 3. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് അയച്ച വെരിഫിക്കേഷൻ കോഡ് നൽകുക.

4. ശേഷം Job Offer എന്നതിൽ ക്ലിക്ക് ചെയ്യുക. 5. തൊഴിൽ കരാറുകളുടെ ഐക്കണിൽ ക്ലിക്ക് ചെയ്യുക 6. ഓഫർ അംഗീകരിക്കുകയോ എഡിറ്റ് ചെയ്യുകയോ, നിരസിക്കുകയോ ചെയ്യുക.