വനം വന്യജീവികള്‍ക്ക് വേണ്ടിയാണെന്നാണ് വനം വകുപ്പ് പറയുന്നതെങ്കിലും ഇന്ന് വന്യജീവികളെക്കാള്‍ കൂടുതല്‍ സഞ്ചാരികളാണ് വനങ്ങളില്‍ നിറയുന്നത്. ഇതിന് ഉത്തര ഉദാഹരണമാണ് സാകേത് ബഡോല ഐഎഫ്എസ് പങ്കുവച്ച വീഡിയോ.
വനത്തിലൂടെ കടന്ന് പോകുന്ന റോഡിന്റെ ഒരു വശത്തുകൂടി നടന്ന് വരുന്ന ഒരു പുള്ളിപ്പുലിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. റോഡില്‍ നില്ക്കുന്ന സാഞ്ചാരികളില് ശ്രദ്ധപതിയുന്ന പുലി. പതുക്കെ റോഡരികില്‍ ഇരിക്കുന്നു. സഞ്ചാരികള്‍ തന്റെ ചിത്രമെടുക്കുകയാണെന്ന് മനസിലായതോടെ പുലി. പതുക്കെ എഴുന്നേറ്റു. എന്നാല്‍ ആ പോസില്‍ തൃപ്തി വരാഞ്ഞിട്ടെന്നവണ്ണം പുലി പതുക്കെ തന്റെ പിന്കാലുകള് നിലത്ത് ഉറപ്പിച്ച് മുന്‍ കാലുകള്‍ ഉയര്‍ത്തി, ‘എന്നാപ്പിന്നെ താന്‍ പടമെട്’ എന്ന ഭാവത്തില്‍ ഇരുകാലുകളില്‍ നെഞ്ച് വിരിച്ച് നിന്നു.

