സഊദിയിൽ വനിതകളെ ലക്ഷ്യമാക്കിയും ഒടിപി തട്ടിപ്പ്; റിയാദിൽ തട്ടിപ്പിൽ നിന്ന് മലയാളി യുവതി രക്ഷപ്പെട്ടു – വീഡിയോ

0
2657

റിയാദ്: സഊഅറേബ്യയില്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് ഒ.ടി.പി കൈക്കലാക്കി നടത്തുന്ന തട്ടിപ്പ് തുടർകഥ. ഏറ്റവും ഒടുവിൽ മലയാളി യുവതിക്കാണ് സമാനമായ സംഭവം ഉണ്ടായത്. സഊദി ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണെന്ന് പരിചയപ്പെടുത്തി വന്ന ഫോൺ കോളിലും ഒ ടി പി ഒ ടി പി കൈമാറനാണ് ആവശ്യപ്പെട്ടത്. ഭർത്താവ് ഡ്യൂട്ടിക്ക് പോയ ദിവസം ഉച്ച സമയത്തായിരുന്നു ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നാണെന്ന് അവകാശപ്പെട്ട് ഫോണ്‍ കോള്‍ എത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഔദ്യോഗികമായ ഫോണ്‍ കോളാണെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലായിരുന്നു സംസാരം. ഉടൻ തന്നെ യുവതി തന്റെ ഭർത്താവിനെ ഫോണിൽ ബന്ധപ്പെട്ടു. ഇതിനിടെ വീണ്ടും ഉടനടി ബന്ധപ്പെട്ട സംഘം വിവരങ്ങൾ പങ്ക് വെക്കേനൊന്നുമില്ലെന്നും അബ്ഷിർ തവക്കൽന അപ്ഡേറ്റ് ചെയ്യാനായി ഒ ടി പി നൽകണമെന്നും ആവശ്യപ്പെട്ടു. മിനിസ്ട്രിയിൽ നിന്നാണെന്നും കോൾ കട്ട് ചെയ്യരുതെന്നും ആവശ്യപ്പെട്ടു. ഉടൻ ഒ ടി പി വന്നപ്പോൾ നൽകി. എന്നാൽ, അബ്ഷിർ അകൗണ്ട് ചോദിക്കുകയും അതില്ലാത്തതിനാൽ പെട്ടെന്ന് സംശയം തോന്നി മൊബൈൽ കട്ട് ചെയ്യുകയും വീണ്ടും ഭർത്താവിനോട് സംഭവം വിവരിക്കുകയും ചെയ്തു.

ഉടൻ തന്നെ ഭർത്താവ് എല്ലാ അകൗണ്ടുകളുടെയും പാസ്സ്‌വേർഡഡുകൾ മാറ്റി സുരക്ഷിതമാക്കി. സാധാരണ നിലയിൽ വനിതകൾക്ക് ഇത്തരത്തിലുള്ള കോളുകൾ ലഭിച്ചിരുന്നില്ല. എന്നാൽ, വനിതകളെയും ലക്ഷ്യമാക്കി ഇത്തരത്തിലുള്ള സംഘം വല വിരിച്ചിട്ടുണ്ട് എന്നാണ് സംഭവം വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകൾ ചുറ്റുപാടും വ്യാപകമായി നടക്കുന്നുണ്ടെന്നും വീട്ടിലെ സ്ത്രീകൾ കുട്ടികൾ ഉൾപ്പെടെ എല്ലാവരെയും ഇത്തരം തട്ടിപ്പിൽ ഉൾപ്പെടാതെ ബോധവത്കരിക്കണമെന്നും യുവതിയും യുവാവും മുന്നറിയിപ്പ്‌ വീഡിയോയിൽ ആവശ്യപ്പെടുന്നു.

സമാനമായ ഒടിപി തട്ടിപ്പിൽ മലയാളിക്ക് അകൗണ്ടിലെ പണം നഷ്ടമായ സംഭവവും അടുത്തിടെയാണ് അരങ്ങേറിയത്. ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യണമെന്നും അത് അബ്ഷിര്‍ പ്ലാറ്റ്ഫോം വഴി എളുപ്പത്തില്‍ ചെയ്യാമെന്നും അറിയിച്ചു. തുടര്‍ന്ന് പാസ്‍പോര്‍ട്ട് നമ്പറും ഇഖാമയുടെ നമ്പറും വിളിച്ചയാള്‍ തന്നെ ഇങ്ങോട്ട് പറഞ്ഞു. അതേസമയം തന്നെ ബാങ്ക് അക്കൗണ്ടിനെക്കറിച്ച് ഒന്നും സംസാരിച്ചതുമില്ല. ഇതോടെ വിശ്വാസമായി. പതിനഞ്ച് മിനിറ്റോളം സംസാരിച്ച ശേഷമാണ് ഫോണില്‍ ഒരു മെസേജ് വരുമെന്നും അതിലുള്ള ഒ.ടി.പി നല്‍കണമെന്നും പറഞ്ഞത്.

അറബിയിലായിരുന്നു മെസേജ്. അതിലുണ്ടായിരുന്ന നമ്പര്‍ പറഞ്ഞുകൊടുത്തതും മിനിറ്റുകള്‍ക്കം ഫോണിലെ സിം പ്രവര്‍ത്തനരഹിതമായി. സംശയം തോന്നി ബാങ്കിലെത്തിയപ്പോള്‍ പണം മുഴുവന്‍ ട്രാന്‍സ്‍ഫര്‍ ചെയ്യപ്പെട്ടെന്നായിരുന്നു മറുപടി. തന്റെ തന്നെ കാര്‍ഡ് ഉപയോഗിച്ച് ട്രാന്‍സ്‍ഫര്‍ ചെയ്യുകയായിരുന്നു. മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ തന്റെ നമ്പര്‍ മറ്റൊരാള്‍ ഉപയോഗിച്ചുവെന്നും വ്യക്തമായി. വൈകുന്നേരത്തോടെ നമ്പര്‍ തിരിച്ച് കിട്ടിയെങ്കിലും തന്റെ നമ്പറില്‍ നിന്ന് തട്ടിപ്പുകാര്‍ പലരെയും വിളിച്ചിട്ടുണ്ടാവുമെന്ന് സംശയമുള്ളതിനാല്‍ പരാതി നല്‍കിയിട്ടുണ്ട്. അക്കൗണ്ടിലുണ്ടായിരുന്ന 1800 റിയാല്‍ നഷ്ടമായതായി യുവാവ് പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക