റിയാദ്: സഊദി ബഹിരാകാശ സഞ്ചാരികളായ അലി അൽ ഖർനിയേയും റയാന ബർനാവിയെയും വഹിച്ചുള്ള “ഡ്രാഗൺ” ക്യാപ്‌സ്യൂൾ ചരിത്ര നിമിഷത്തിൽ. ഇവരുടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യുന്നതിൽ വിജയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബഹിരാകാശ സഞ്ചാരികൾ ഇറങ്ങുന്നതിനുള്ള തയ്യാറെടുപ്പിനായി ക്യാപ്‌സ്യൂൾ വാതിൽ തുറന്നാൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തുമായുള്ള ഡോക്കിംഗ് തന്ത്രം പൂർത്തിയാകുമെന്ന് സഊദി ബഹിരാകാശ അതോറിറ്റി ഇന്ന് പ്രസ്താവിച്ചു. തുടർന്ന് 06:15 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ബഹിരാകാശയാത്രികരെ സ്വീകരിക്കുന്ന ചടങ്ങ് ആയിരിക്കും.
നേരത്തെ, സഊദി ബഹിരാകാശ സഞ്ചാരികളായ അലി അൽ ഖർനി, റയാന ബർനാവി എന്നിവരെ വഹിച്ചുകൊണ്ട് ഡ്രാഗൺ ബഹിരാകാശ വിമാനം വിജയകരമായി വിക്ഷേപിച്ചിരുന്നു. “ഫാൽക്കൺ 9” ബഹിരാകാശ റോക്കറ്റ് നിശ്ചയിച്ച പാതയിൽ വിജയകരമായി വേർപെടുത്തി പ്രയാണം ആരംഭിച്ചിരുന്നു.
“ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 420 കിലോമീറ്റർ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പേടകം നിലയുറപ്പിക്കും. സ്വകാര്യ ബഹിരാകാശ ദൗത്യമായ ആക്‌സിയോം മിഷന്‍ 2 (എ.എസ്്ക-2) ഭാഗമായാണ് ഇവരുടെ ദൗത്യം. ബഹിരാകാശത്തെത്തുന്ന ആദ്യത്തെ സഊദി , അറബ്, മുസ്‌ലിം വനിത എന്ന നിലയില്‍ ചരിത്രം കുറിക്കുകയാണ് യുവതിയായ റയാന ബര്‍നാവി. ബ്രസ്റ്റ് കാന്‍സര്‍ ഗവേഷക കൂടിയാണിവർ. അലി അല്‍ ഖര്‍നിയാവട്ടെ യുദ്ധവിമാനത്തിലെ പൈലറ്റുമാണ്.
നാസയുടെ മുന്‍ ആസ്‌ട്രൊനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, അമേരിക്കയിലെ ടെന്നസ്സിയില്‍നിന്നുള്ള ബിസിനസുകാരനായ ജോണ്‍ ഷോഫ്‌നര്‍ എന്നിവരാണ് ഇവരുടെ സംഘത്തില്‍ ഉള്‍പ്പെടുന്ന മറ്റു കൂട്ടാളികൾ. പെഗ്ഗി വിറ്റ്‌സന്റേത് ഇത് നാലാമത് ബഹിരാകാശ സഞ്ചാരമാണ്. പൈലറ്റ് എന്ന നിലയിലുള്ള ദൗത്യമാണ് ഷോഫ്‌നര്‍ക്ക്. പത്ത് ദിവസം സംഘം ബഹിരാകാശ നിലയത്തിലുണ്ടാവുന്ന സംഘം ഇരുപതോളം പരീക്ഷണങ്ങള്‍ നടത്തും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ (സീറോ ഗ്രാവിറ്റി) യില്‍ മൂലകോശങ്ങളുടെ (സ്‌റ്റെം സെല്‍) പ്രവര്‍ത്തനത്തെകുറിച്ചുള്ള പരീക്ഷണമാണ് അതില്‍ പ്രധാനം.
തങ്ങളുടെ അഭിമാനകരമായ നേട്ടത്തിൽ രാജ്യത്തിന്റെയും ആവേശഭരിതരായ ജനങ്ങളുടെയും സ്വപ്നങ്ങളിൽ അവർ പറന്നുയർന്നപ്പോൾ ആക്‌സിയം സ്‌പേസ് സംഘടിപ്പിച്ച ബഹിരാകാശ യാത്ര വൻ വിജയമായിരുന്നു. ബഹിരാകാശ നിലയില്‍ നിലവില്‍ ഏഴ് സഞ്ചാരികള്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. സ്‌പെയ്‌സ് വാക് നടത്തിയ ആദ്യ അറബ് പൗരനായ യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിയാണ് അതിലൊരാള്‍. കഴിഞ്ഞ മാസാണ് സുല്‍ത്താന്‍ സ്‌പെയ്‌സ് വാക് നടത്തിയത്.
അദ്ദേഹത്തെ കൂടാതെ മൂന്ന് റഷ്യക്കാരും മൂന്ന് അമേരിക്കക്കാരും ബഹിരാകാശ നിലയത്തിലുണ്ട്.
1985 ല്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ സഊദി പൗരന്‍. വ്യോമസേന പൈലറ്റായിരുന്ന സുല്‍ത്താന്‍ രാജകുമാരന്‍, യു.എസ് ബഹിരാകാശ സംഘത്തോടൊപ്പമാണ് യാത്ര നടത്തിയത്. 2018 ല്‍ സ്ഥാപിതമായ സഊദി സ്‌പെയ്‌സ് കമ്മീഷന്‍ കഴിഞ്ഞ വര്‍ഷമാണ് കൂടുതല്‍ പേരെ ബഹിരാകാശത്ത് അയക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്.മ് ബഹിരാകാശ കേന്ദ്രത്തിൽ നിന്നുള്ള ലൈവ് വീഡിയോ കാണാം താഴെ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക