ഇസ്‌ലാം മതം സ്വീകരിച്ചതിനെ തുടർന്ന് മഹിറ എന്ന പേരിലാണ് സഞ്ജന ഇപ്പോൾ
മക്ക: ഇസ്‌ലാം മതം സ്വീകരിച്ച തെന്നിന്ത്യൻ സിനിമാ നടി സഞ്ജന ഗല്‍റാണി ആദ്യ ഉംറ നിർവഹിച്ചു. തെന്നിന്ത്യൻ സിനിമാ മേഖലയിൽ സജീവ നടിയാണ് സഞ്ജന ഗല്‍റാണി. കുടുംബത്തോടൊപ്പമാണ് സഞ്ജന ഉംറ നിര്‍വ്വഹിക്കാൻ മക്കയിലും മദീന സന്ദർശനത്തിനും എത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇസ്‌ലാം മതം സ്വീകരിച്ചതിനെ തുടർന്ന് മഹിറ എന്ന പേരിലാണ് സഞ്ജന ഇപ്പോൾ. കുടുംബത്തോടൊത്തുള്ള തൻറെ ഉംറ മനോഹര അനുഭവമായിരുന്നെന്ന് സഞ്ജന സോഷ്യൽമീഡിയയിൽ തൻറെ പേജിൽ കുറിച്ചു.

‘എന്റെ ജീവിതത്തിലെ ആദ്യ ഉംറ യാത്രയായിരുന്നു ഇത്. നാല് പകലും മൂന്ന് രാത്രികളും മക്കയില്‍ ചിലവഴിക്കാൻ സാധിച്ചു. ഇസ്‌ലാമിക ക പാരമ്പര്യ പ്രകാരമുള്ള എല്ലാ നിയമങ്ങളും പൂര്‍ണ്ണമായി പാലിക്കുകയും മാനിക്കുകയും ചെയ്തുകൊണ്ടാണ് ഉംറ നിര്‍വ്വഹിച്ചത്. എനിക്ക് പരിചയമുള്ള ആളുകള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്തുള്ള ഓരോരുത്തർക്കും വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ ഈ അവസരം വിനിയോഗിച്ചു.
എല്ലാവർക്കും കൂടുതൽ സ്നേഹവും പോസിറ്റീവ് എനർജിയും ലഭിക്കട്ടെ’, എന്നും സഞ്ജന സമൂഹ മാധ്യമത്തിൽ കുറിച്ചത്.
ഭർത്താവും മക്കളോടൊപ്പമുള്ള ഫോട്ടോയും കഅ്ബയുടെ തൊടുന്ന ഫോട്ടോയും മദീന സന്ദർശനത്തിൻറെ ഫോട്ടോയും സഞ്ജന ഗല്‍റാണി തൻറെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റിയുണ്ട്. ഡോക്ടറായ അസീസ് പാഷയാണ് മഹിറയുടെ ഭർത്താവ്.
നടി നിക്കി ഗല്‍റാണിയുടെ സഹോദരി കൂടിയാണ് സഞ്ജന. കാസനോവ, കിങ് ആന്‍ഡ് കമ്മീഷണര്‍ എന്നീ മലയാള സിനിമയിൽ അഭിയനയിച്ചതോടെ സിനിമകൾക്കും സുപരിചിതമാണ്. 2006-ൽ പുറത്തിറങ്ങിയ ഒരു കാതൽ സെയ്‌വീർ എന്ന തമിഴ് ചലച്ചിത്രത്തിലാണ് സഞ്ജന ആദ്യമായി അഭിനയ രംഗത്തേക്ക് വരുന്നത്. 2008ൽ പുറത്തിറങ്ങിയ പുരി ജഗന്നാഥ് സംവിധാനം ചെയ്ത ബുജ്ജിഗഡു എന്ന തെലുങ്ക് ചിത്രത്തിൽ പ്രഭാസിനും തൃഷയ്ക്കുമൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തു പ്രേഷക ശ്രദ്ധ നേടിയരുന്നുസഞ്ജന . മിലരി എന്ന ചിത്രത്തിലൂടെ കന്നഡ സിനിമാ ലോകത്തു പ്രശസ്തയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക